Film News

അന്നും ഇന്നും എന്റെ ക്രഷ് നടി നയന്‍താരയാണ്, തന്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്; ആര്യ വെളിപ്പെടുത്തി

ആര്യ ബാബു എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മിനിസ്‌ക്രീനില്‍ സജീവമാണ് ആര്യ. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിഞ്ഞത്. നേരത്തെ ബഡായി ബംഗ്ലാവിലെ ആര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം ഷോയില്‍ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് ആര്യ വെളിപ്പെടുത്തിയിരുന്നു. ഷോയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ താനും ജാനും വിവാഹിതരാകും എന്നം ആര്യ പറഞ്ഞിരുന്നു. എന്നാല്‍ പുറത്ത് വന്ന ആര്യ ആ പ്രണയം തകര്‍ന്നു എന്ന വാര്‍ത്തയാണ് ആരാധകരെ അറിയിച്ചത്.

- Advertisement -

ആ പ്രണയത്തകര്‍ച്ച തന്നെ എത്രമാത്രം ബാധിച്ചുവെന്ന് ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് പതിയെ അതില്‍ നിന്ന് തിരിച്ചു വരികയായിരുന്നു ഈ താരം. ഇന്ന് പഴയതുപോലെ തന്നെ ജോലിത്തിരക്കിലാണ് ആര്യ.

അതേസമയം തനിക്ക് അന്നും ഇന്നും ക്രഷ് തോന്നിയിട്ടുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആയിരുന്നു താരത്തിന്റെ മറുപടി. അന്നും ഇന്നും തന്റെ ക്രഷ് നയന്‍താരയാണെന്ന് ആര്യ പറഞ്ഞു.

തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം സഹോദരിയുടെ വിവാഹം മനോഹരമായി നടത്തുക എന്നത് തന്നെയാണെന്നും ആര്യ പറയുന്നു. ഈ അടുത്ത് അച്ഛന്റെ പിറന്നാള്‍ ദിവസം ആര്യ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയിരുന്നു. പോസ്റ്റില്‍ സഹോദരിയെ കുറിച്ചാണ് ആര്യ പറഞ്ഞത്.


അച്ഛന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം കുറിപ്പ് പങ്കുവെച്ചത്. ‘ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്റെ കുഞ്ഞുമകള്‍ വിവാഹിതയാകും. അച്ഛനെ കൂടുതല്‍ ആവശ്യമുള്ള സമയമാണ് ഇത്. എപ്പോഴും ഒപ്പമുണ്ടെന്ന് എനിക്കറിയാം’ കുറിപ്പില്‍ ആര്യ എഴുതി. സഹോദരി അഞ്ജനയുടെ വിവാഹത്തെ കുറിച്ചാണ് ആര്യ കുറിപ്പില്‍ പറഞ്ഞത്. അഖിലാണ് അഞ്ജനയുടെ വരന്‍.

 

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

8 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

8 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

9 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

9 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

10 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

11 hours ago