മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രിയ ശരണ്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയ ശ്രിയ മലയാളത്തില്‍ വിരളില്‍ എണ്ണാവുന്നതിലും അത്ര ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു. പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ നായികയായും മലയാളത്തില്‍ തിളങ്ങിയിരുന്നു.
താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും താന്‍ ഗര്‍ഭിണിയായതും, തനിക്കൊരു കുഞ്ഞുപിറന്നതൊന്നും ആരാധകരെ അറിയിച്ചിരുന്നില്ല. പിന്നീട് മകള്‍ക്ക് ഒരു വയസ്സായപ്പോഴാണ് ഇക്കാര്യം നടി പുറത്തുവിട്ടത്. പിന്നാലെ ഈ മാലാഖകുട്ടിയെ ഇത്രനാളും പ്രേക്ഷകര കാണിക്കാത്തതില്‍ പരിഭവം പറഞ്ഞു ആരാധകരും എത്തി.
”പ്രിയപ്പെട്ടവരെ, 2020 ലെ ക്വാറന്റീന് നാളുകള്‍ ഞങ്ങളെ സംബന്ധിച്ച് മനോഹരമായിരുന്നു. ലോകം മുഴുവന്‍ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍, ഞങ്ങളുടെ ലോകവും ഒരുപാട് മാറി. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ വന്നു. ദൈവത്തിന് നന്ദി” എന്ന് പറഞ്ഞ് ശ്രിയ ശരണ്‍ സോഷ്യല്‍ മീഡയിയില്‍ എത്തുമ്പോഴേക്കും കുഞ്ഞിന് ഒരു വയസ്സ് ആയിരുന്നു.
അതേസമയം സാധാരണ പ്രസവം കഴിഞ്ഞ് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതഭാരം. എന്നാല്‍ ശ്രിയ പ്രസവ ശേഷമുള്ള തന്റെ വണ്ണം പെട്ടന്ന് തന്നെ കുറച്ചു. ഇപ്പോഴിതാ ശരീര ഭാരം കുറച്ചതിനെക്കുറിച്ചാണ് നടി തുറന്നു പറയുന്നത്.
പ്രസവശേഷം എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അമിത ഭാരം. എനിക്ക് അങ്ങനെ ഒരു പ്രശ്നമേ ഉണ്ടായിരുന്നില്ല. ഗര്‍ഭിണിയായ സമയത്തും ഞാന്‍ യോഗ ചെയ്യുമായിരുന്നു. പ്രസവ ശേഷവും അത് തുടര്‍ന്നു. ഡാന്‍സ് ചെയ്യാന്‍ എനിക്ക് വളരെ അധികം ഇഷ്ടമാണ്. കഥക് നൃത്തത്തിനാണ് പ്രസവ ശേഷം ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്- ശ്രിയ ശരണ്‍ പറഞ്ഞു.