Film News

ഒരുകാലത്ത് സഹപാഠികള്‍ വരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്, പിന്നെ ഞാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ മാറിനിന്ന നായികന്മാരും ഉണ്ട് ; മനസ്സ് തുറന്ന് ഇന്ദ്രന്‍സ്

മലയാളികളെ ഏറെ സ്വാധീനിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഈ അടുത്ത് റിലീസ് ചെയ്ത ‘ഹാഷ് ഹോം’ . ഈ ഒരു സമയത്ത് ഇത്തരം ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. സിനിമയിലെ കേന്ദ്ര കഥാപാത്രം നടന്‍ ഇന്ദ്രന്‍സ് ആണ്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു താരം സിനിമയില്‍ നടത്തിയത്. ഹോം ചിത്രത്തിലൂടെ ഇന്ദ്രന്‍സിന്റെ കരിയറില്‍ വലിയ മാറ്റം തന്നെ സംഭവിച്ചു എന്ന് തന്നെ പറയാം. ഇപ്പോള്‍ ഇന്ദ്രന്‍സ് വനിതയ്ക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത് . ഒരു കാലത്ത് താന്‍ ആയിരുന്നു നായകന്‍ എന്ന് അറിയുമ്പോള്‍ മാറിനിന്ന നിരവധി നായികമാര്‍ ഉണ്ടെന്നായിരുന്നു ഇന്ദ്രന്‍സ് പറയുന്നത് . എന്നാല്‍ അവര്‍ ആരെയും ഒരിക്കലും താന്‍ കുറ്റം പറയില്ലെന്നും നടന്‍ പറയുന്നു.

- Advertisement -

ഞാനാണ് നായകന്‍ എന്ന് അറിഞ്ഞപ്പോള്‍ മാറിനിന്ന നായികമാരുണ്ട് , ഞാന്‍ ഒരിക്കലും നടിമരെ കുറ്റം പറയില്ല, ആത്മഹത്യ ചെയ്യാന്‍ അല്ലാതെ അറിഞ്ഞുകൊണ്ട് ആരും തീവണ്ടിക്ക് മുന്നില്‍ തല വെയ്ക്കില്ലലോ. ഓരോരുത്തര്‍ക്കും അവരുടെ കരിയര്‍ ഇമേജ് ഒക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടം ഉണ്ടാക്കുക, ആ വ്യത്യാസം ഉണ്ടല്ലോ അതാണ് വ്യത്യാസം ഇന്ദ്രന്‍സ് പറയുന്നു.

എന്നാല്‍ ഈ മാറ്റിരിത്തലും ഇറക്കിവിടലും , തനിക്കൊരു പുത്തരി അല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും ഈ സുരേന്ദ്രന്റെ അടുത്ത് ഇരിക്കാന്‍ പറ്റില്ല മാറ്റിയിരിത്തണം എന്ന് പറഞ്ഞിട്ടുണ്ട് . അതുപോലെ ചില സിനിമകളുടെ ക്ലൈമാക്‌സ് സീനില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് ഉണ്ട്. ആദ്യമൊക്കെ ഇത് ഓര്‍ക്കുമ്പോള്‍ വിഷമം ആവും എന്നാല്‍ പിന്നീട് അതിന്റെ യാഥാര്‍ഥ്യം മനസ്സിലായി എന്നും താരം പറയുന്നു.

ഇതു മനസ്സിലായ ശേഷം ഞാന്‍ തന്നെ സംവിധായകനോട് പറയാറുണ്ട് ഞാന്‍ ഈ സീനില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. അത് ഒരു കണക്കിന്‌സൗകര്യമായി , സെറ്റില്‍നിന്ന് ഒന്ന് രണ്ടു ദിവസം മുന്നേ സ്ഥലം വിടും , ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക് താരം പറയുന്നു.
അതേസമയം റോജിന്‍ തോമസ് കഥ എഴുതി സംവിധാനം ചെയ്യ്ത ചിത്രം ‘ഹാഷ് ഹോം’ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഓഗസ്റ്റ് 19ന് ആണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യ്തത്. അതേസമയം നടി മഞ്ജു പിള്ള ഏറെ നാളുകള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് ഈ ചിത്രത്തിലൂടെയാണ്. മികച്ച പ്രതികരണം ആണ് സിനിമക്ക് ലഭിച്ചത്.

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

5 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

5 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

6 hours ago