ഓപ്പറേഷന് ജാവ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രമാണ് സൗദി വെള്ളക്ക.ബിനു പപ്പു,ഗോകുലന്,സുജിത്,ലുക്കുമാന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്.
ചിത്രം തീയറ്ററില്‍ എത്തിയതിന് പിന്നാലെ നിരവധി പേരായിരുന്നു ചിത്രത്തിനെ പ്രശംസിച്ച് എത്തിയത്. സിനിമ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരുന്നു.
ഇപ്പോഴിത സിനിമ കണ്ടതിന് ശേഷം നടന് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലയാള സിനിമയെ ലോകോത്തര സിനിമയായി മാറ്റുന്ന ഈ അപൂര്‍വ്വ അവസരത്തില്‍ പങ്കാളികളാകാന്‍ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് സൗദി വെള്ളക്കയുള്ള തിയ്യറ്ററുകളിലേക്ക് ഓടി ചെല്ലുക.
അത് നമ്മുടെ സാസംകാരിക ഉത്തരവാദിത്വമാണ് എന്നാണ് നടന് പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നും സംവിധായകന് ഇക്കാര്യം പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ-
ഒഴുക്കില്ലാതെ വര്‍ഷങ്ങളോളം കെട്ടികിടക്കുന്ന വെള്ളകെട്ടുകളുടെ നിശബ്ദതയിലേക്ക് നിങ്ങള്‍ എപ്പോഴെങ്കില്ലും നോക്കിയിരുന്നിട്ടുണ്ടോ…ഉറഞ്ഞുതുള്ളിയ ഉരുള്‍പൊട്ടലുകളുടെ അവസാനം എല്ലാ ദുരന്തങ്ങളും ഗര്‍ഭത്തിലേറ്റിയ മലഞ്ചെരുവുകളുടെ മൗനം നിങ്ങള്‍ കണ്ടിട്ടുണ്ടോ…കണ്ടിട്ടില്ലെങ്കില്‍ ഈ സിനിമയിലെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നാല്‍ മതി…
നവരസങ്ങളും ഉരുകിയുറച്ച് ഉറപ്പുള്ള മണ്ണായി..യഥാര്‍ത്ഥ ഭൂമിയമ്മയായി നമ്മുടെ നീതിന്യായ വിവ്യസ്ഥകളിലേക്ക് ഈ അമ്മ നോക്കുന്ന ഒരു നോട്ടമുണ്ട്…ഉള്ള് പൊളിക്കുന്ന നോട്ടം…തരൂണ് മൂര്‍ത്തിയെന്ന പ്രതിഭയുടെ,ഗവേഷകന്റെ വിളയാട്ടം …ബിനുവും,ഗോകുലനും,സുജിതും,ലുക്കുവും അഭിനേതാക്കള്‍ എന്ന ആദ്യ പടവില്‍ നിന്ന് നടന്മാര് എന്ന രണ്ടാം പടവിലേക്ക് ചവിട്ടി കയ്റുന്ന മനോഹര മുഹൂര്‍ത്തം …
ഇവര്‍ക്ക് മാത്രമല്ല ഈ സിനിമയുടെ മുന്നിലും പിന്നിലും നിന്ന് ശ്വാസം കഴിച്ച നിര്‍മ്മാതാവ് മുതല്‍ പ്രൊഡക്ഷന്‍ ചങ്കിനു വരെ കെട്ടി പിടിച്ച ഉമ്മകള്‍…മലയാള സിനിമയെ ലോകോത്തര സിനിമയായി മാറ്റുന്ന ഈ അപൂര്‍വ്വ അവസരത്തില്‍ പങ്കാളികളാകാന്‍ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് സൗദി വെള്ളക്കയുള്ള തിയ്യറ്ററുകളിലേക്ക് ഓടി ചെല്ലുക…അത് നമ്മുടെ സാസംകാരിക ഉത്തരവാദിത്വമാണ്