നിവിൻ പോളി റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൻറെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഈ ടീസർ ആണ്. ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറിപ്പ്, ഗ്രേസ് ആൻറണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഒരു കോമഡി ചിത്രമാണ് ഇത്. ടീസറിൽ നിന്നും കൃത്യമായി അതിൻറെ സൂചനയും ലഭിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ചിരിക്കുവാനുള്ള വക ചിത്രത്തിൽ നിന്നുണ്ട് എന്ന് ടീസർ കാണുമ്പോൾ വ്യക്തമാകും. ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. അജിത്ത് വിനായക ഫിലിംസ് ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.
നവീൻ ഭാസ്കർ ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂജാ റിലീസ് ആണ് ചിത്രം എന്നാണ് സൂചന. അസ്ലം പുരയിൽ ആണ് ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ടി ശിവനടേശ്വരൻ ചിത്രസംയോജനം ചെയ്തിരിക്കുന്നു. ജയിംസ് ബിജോയി ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
എന്തായാലും ടീസർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. പ്രേക്ഷകർ ചിത്രത്തെ ആവേശപൂർവ്വം ആണ് കാത്തിരിക്കുന്നത് എന്ന് കമന്റുകളിൽ നിന്നും വ്യക്തം. നിവിൻ വീണ്ടും ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരു കഥാപാത്രമായി എത്തുന്നു എന്നതും പ്രത്യേകതയാണ്.