സിനിമാ-സീരിയല്‍ താരം ശരത് ദാസും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട വാർത്ത ഞെട്ടലോടെയായിരുന്നു മലയാളികൾ കേട്ടത്.
ഒരു ബസ് ശരത്തിന്റെ കാറില്‍ വന്നിടിച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വീഡിയോയില്‍ ശരത്തിന്റെ ഭാര്യ നിലവിളിക്കുന്നതും കേള്‍ക്കാമായിരുന്നു.വലത് ഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ശരത് പറഞ്ഞത്.
വീഡിയോ കണ്ട് മലയാളികൾ ഞെട്ടിയിരുന്നു.അപകട വാർത്ത എത്തിയതോടെ നിരവധി പേരായിരുന്നു താരത്തിന്റെ ആരോഗ്യത്തിന് പ്രാർത്ഥിച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്.
എന്നാൽ ഇപ്പോഴിതാ ഈ വീഡിയോയിൽ കൂടുതൽ വിശദീകരണം നൽകി എത്തിയിരിക്കുകയാണ് ശരത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് വിഷയത്തിൽ വിശദീകരണം നൽകിയത്.
അത് ആറ് മാസം മുമ്പാണ്ടായ സംഭവമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.തന്റെ വാര്‍ത്തകള്‍ കണ്ട് തന്നെ വിളിച്ച് അന്വേഷിച്ചവർക്ക് നന്ദി എന്നും നടൻ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
ശരത്തിന്റെ കുറിപ്പ്:
എല്ലാവര്ക്കും നമസ്കാരം. കഴിഞ്ഞ വീഡിയോയില്‍, ഞങ്ങള്‍ക്കുണ്ടായ ഈ അപകടം നടന്ന് കഴിഞ്ഞിട്ട് ആറു മാസങ്ങളായി. ആ വീഡിയോ ഞാന്‍ ഇപ്പൊ ഷെയര്‍ ചെയ്തു എന്നേയുള്ളൂ. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത കണ്ട് പേടിക്കേണ്ടതായി ഒന്നുമില്ല.
വീഡിയോയില്‍ പറയുന്ന പോലെ, ഈശ്വര സഹായം കൊണ്ട്, ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല. നേരിട്ടും അല്ലാതെയും വിവരങ്ങള്‍ അന്വേഷിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.