Social Media

ലൈഫില്‍ റിസ്‌ക് എടുത്തവരെ എന്തേലും ഒകെ ആയിട്ടുള്ളു ; ഹൃദയം തൊട്ട് മല്ലു ക്യാപ്റ്റന്റെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചില പോസ്റ്റുകള്‍ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ അത്തരമൊരു പോസ്റ്റാണ് വൈറലാകുന്നത്. ശരത് മാനുവേല്‍ എന്ന പൈലറ്റാണ് പോസ്റ്റ് പങ്കുവെച്ചത്. തന്റെ അപ്പനെ കുറിച്ചാണ് ശരത് ഇതില്‍ പറയുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോഴാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

തിരിഞു നോകുമ്പൊ 2013 ഇല് എന്‍ജിനിയറിങ് ജോലി വിട്ടു പൈലറ്റ് ആകാന് ഉള്ള തീരുമനം എന്റെ ജീവിതതിലെ എറ്റവും ദുഷ്കരം ആയ തീരുമാനം ആയിരുന്നു. ജീവിതതില് എറ്റവും സെയ്ഫ് ആയിട്ട് ഉള്ള സോൺ വിട്ടിട്ടു തികച്ചും ഒരു പരിചയവും ഗോഡ്‌ഫാദറും അവകാശപ്പെടാൻ ഇല്ലാത്ത ഒരു മേഖലാ തിരഞ്ഞെടുക്കാൻ ഉള്ള ധൈര്യം തന്നത് എന്റെ അപ്പൻ ആയിരുന്നു . ജീവിതം ഒന്ന് ഉള്ളു എന്നും അത് നീ നിനക്ക് ഇഷ്ടമുള്ളത് ചെയ്തു ജീവിക്കണം എന്ന് പ്രജോദനം തന്നതും ആ അപ്പൻ തന്നെ ആയിരുന്നു.

എം എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരി ആയിരുന്ന അപ്പന്റെ എറ്റവും വലിയ ആഗ്രഹം ഒരു കോളജ് പ്രൊഫസർ അകാൻ ആയിരുന്നു. മറ്റു പല കാരണങ്ങൾ കൊണ്ട് അപ്പന് ഒരിക്കലും ഒരു അധ്യാപകൻ ആകാൻ സാധിച്ചില്ല . ആ ഒരു നിരാശ അന്നും ഇന്നും അപ്പന് ഉണ്ടായിരുന്നു.

ഒരു പക്ഷെ അതായിരിക്കും ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തപ്പോ അപ്പൻ അതിന്റെ വരുംവരായ്കൾ നോക്കാതെ കൂടെ നിന്നതു. ട്രെയിനിങ് കഴിഞ്ഞു ഒരു വർഷത്തോളം ജോലി ഇല്ലാതെ വീട്ടില് ഇരുന്നപ്പോളും എടുത്ത തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ ഒരിക്കൽ പോലും തോന്നാത്തത് ഈ അപ്പൻ ചേർത്ത് പിടിച്ചോണ്ട് മാത്രമാണ്.

വളരെ ചെറുപ്പത്തിലെ അപ്പനേം അമ്മയേം നഷ്ടപെട്ട ഒരാളായിരുന്നു എന്റെ അപ്പൻ .ക്യാപ്റ്റന് ആയി അപ്പനേം കൊണ്ട് ആദ്യമായി പറന്നപ്പൊ ഞാൻ ചോദിച്ചതു അപ്പൻ എന്ത് ധൈര്യത്തിൽ ആണ് എന്നെ പൈലറ്റ് അകാൻ വിട്ടത് എന്ന്,അപ്പൻ അന്ന് എന്നോട് പറഞ്ഞത് “ചെറുപ്പത്തിൽ എനിക്ക് എന്റെ ആഗ്രഹങ്ങൾ പറയാൻ ആരുമില്ലായിരുന്നു,അത് പോലെ നിന്റെ ആഗ്രഹങ്ങൾ അത് എത്ര ചെറുതോ വലുതോ ആയാൽ പോലും ആരും കേൾക്കാതെ പോകരുത്..എനിക്ക് പറ്റാത്തത് നിനക്ക് സാധിച്ചു “. ഇത് പോലെ ഒരു അപ്പന്റെ മകൻ അകാൻ പറ്റിയതാണു ഈ ജീവിതത്തിലെ എറ്റവും വല്യ ഭാഗ്യം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ ഒരു മോട്ടിവേഷണൽ സ്‌പീക്കറോ വലിയ എന്തോ ഒരു കാര്യം ചെയ്ത ആളോ അല്ല, എന്നാലും ജീവിതത്തിൽ നിന്നും പറയുക ആണ്. ലൈഫ് ഇൽ റിസ്ക് എടുത്തവരെ എന്തേലും ഒകെ ആയിട്ടുള്ളു. നമ്മൾ എല്ലാവര്ക്കും ഒരു ജീവിതം ഉള്ളൂ അത് ബാക്കി ഉള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിച്ചു തീർക്കാതെ നമുക്കു വേണ്ടി ജീവിക്കുക. കട്ടക്ക് കൂടെ നിക്കാൻ ഇത് പോലെ ഒരു അപ്പനും കൂടെ ഉണ്ടേൽ “YOU ARE BLESSED” ! Wishing everyone a wonderful year ahead !!

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

22 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago