News

കോവിഡ് 19 നിയന്ത്രണം സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു സാറാജോസഫ്

കോവിഡ് 19 നിയന്ത്രണം സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു സാറാജോസഫ് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. തൃശൂരിലെ വീട്ടിൽ ഐ&പിആർഡിയോട് സംസാരിക്കുകയായിരുന്നു അവർ. സർക്കാർ, ആരോഗ്യപ്രവർത്തകർ, പോലീസ്, ജനങ്ങൾ എന്നിവരുടെ കൂട്ടായ്മയാണ് രോഗവ്യാപനം തടഞ്ഞത്. സർക്കാരിന്റെ ഫലപ്രദമായ നേതൃത്വത്തിന് കീഴിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിൽ ഉളളവർ വരെ കഠിനപ്രയതനം നടത്തി. ആരോഗ്യപ്രവർത്തകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ മുതൽ ശുചീകരണ ജീവനക്കാർ വരെ ഏകമനസ്സോടെ പ്രവർത്തിച്ചു. ലോകരാഷ്ട്രങ്ങളിൽ എവിടെയും ഈ ഭദ്രത ഉളളതായി തോന്നുന്നില്ല. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളെ ഒരുക്കുന്നത് പോലീസ് വഹിക്കുന്ന പങ്ക് വലുതാണ്. പൊരിവെയിലത്ത് ജനങ്ങളുടെ രക്ഷയ്ക്കായി അവർ വഹിക്കുന്ന പങ്ക് കണ്ടാൽ സങ്കടം വരും. ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നു. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ലോക്ക് ഡൗൺ ലംഘനങ്ങൾ വളരെ കുറച്ച് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. നെഹ്‌റുവിന്റെ കാലം മുതൽ നാം പിന്തുടരുന്നത് ജനങ്ങളുടെ ജീവന് വിലകൽപിക്കുന്ന ആരോഗ്യനയമാണ്. കേരളത്തിൽ കോവിഡിന്റെ വ്യാപനം തടഞ്ഞത് പൊതുമേഖലയാണ്. വികസിത രാജ്യങ്ങൾക്ക് ഇല്ലാതെപോയതും അതാണ്. അവർക്ക് വലിയ പടക്കോപ്പുകളും അണുവായുധങ്ങളും ഉണ്ടായേക്കാം പക്ഷേ അത്യാവശ്യ സന്ദർഭങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഒരു സംവിധാനം ഇല്ലാതെ പോയി. അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം കയ്യിൽ ഒന്നുമില്ലാത്തവർ എന്തു ചെയ്യും എന്ന വെവലാതി പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. റേഷൻ, ഭക്ഷ്യകിറ്റ്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന തൊഴിലാളികൾക്കുളള സംരക്ഷണം എന്നിവയെല്ലാം ഒന്നുമില്ലാത്തവരെ കരുതിയാണ്. ഇതിൽ സംസ്ഥാന സർക്കാർ പ്രകടിപ്പിച്ച പ്രതിബദ്ധത അഭിനന്ദനീയമാണെന്നും അവർ പറഞ്ഞു.

- Advertisement -
mixindia

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

3 mins ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

17 mins ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

11 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

11 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

12 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

12 hours ago