Film News

എന്തൊക്കെ പറഞ്ഞാലും ഇവര്‍ ഒന്നിച്ചിരിക്കുന്നത് കാണാനാണ് ഇഷ്ടം, ഇവരെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണം; ആവശ്യവുമായി ആരാധകര്‍

മികച്ച പരമ്പരയാണ് സ്വാന്തനം. ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകര്‍ക്ക് സ്വാന്തനത്തോടുള്ള ഇഷ്ടം കൂടി വരുകയാണ്. മികച്ച കഥാപാത്രങ്ങളും അതിലേറെ മികച്ച കഥയുമായി സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ ഇരു കൈയ്യും നീട്ടിയാണ് പരമ്പരയെ ആരാധകര്‍ നെഞ്ചിലേറ്റിയത്. തുടക്കം എന്നത് പോലെ ഇന്നും സ്വാന്തനത്തെ ഇഷ്ടപ്പെടാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പറ്റുന്നുണ്ട്.

- Advertisement -


ഇതിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. തുടക്കത്തില്‍ ഇവര്‍ കീരിയും പാമ്പും ആയിരുന്നു, എപ്പോള്‍ കണ്ടാലും വഴക്കായിരുന്നു. വിവാഹ ശേഷവും ആ വഴക്ക് തുടര്‍ന്ന് രണ്ട്പേരും അന്യോന്യം കലിപ്പിലായിരുന്നു. ഇതിനാല്‍ തന്നെ കലിപ്പന്റെ കാന്താരി എന്ന പേരും ആരാധകര്‍ ഇവര്‍ക്കായി ചാര്‍ത്തി കൊടുത്തു. ഇന്ന് ഇപ്പോള്‍ ഒടുക്കത്തെ പ്രണയത്തില്‍ ആണ് ഈ താരദമ്പതികള്‍. ഇവരെ പിരിക്കാന്‍ ഇനി ആര്‍ക്കും പറ്റില്ല.


എന്നാല്‍ കുറച്ചു ദിവസമായി ശിവനും അഞ്ജുവും അകന്നാണ് കഴിയുന്നത്. ചെറിയൊരു തെറ്റിദ്ധാരണയാണ് ഇവര്‍ക്കിടയിലെ പ്രശ്‌നം . ഇവര്‍ ഇതേക്കുറിച്ച് മറ്റാരോടും സംസാരിക്കാത്തതിനാല്‍ പ്രശ്‌നം അതേപടി രണ്ടുപേര്‍ക്കിടെ കിടക്കുകയാണ്. അഞ്ജലിക്ക് തന്നോട് സ്‌നേഹം ഇല്ലെന്നും മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുകയാണെന്നുമാണ് ശിവന്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ശിവന് തന്നോട് താല്‍പര്യം ഇല്ലെന്നും, താന്‍ ഇവിടെ നിന്നും പോവുന്നതാണ് ശിവന് ഇഷ്ടമെന്നാണ് അഞ്ജലിയുടെ മനസില്‍. ഇപ്പോള്‍ അഞ്ജു അവളുടെ സ്വന്തം വീട്ടിലാണ്. എന്നാല്‍ രണ്ടുപേരുടെ മനസ്സ് ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

പുതിയ എപ്പിസോഡ് കാണുമ്പോള്‍ ശിവനെയും അഞ്ജലിയെയും എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. ഇവര്‍ ഒന്നിച്ച് ഇരിക്കുന്നത് കാണാനാണ് ഇഷ്ടം . അതിനാല്‍ തന്നെ ഇവര്‍ക്കിടയിലുള്ള പ്രശ്‌നം മറ്റുള്ളവര്‍ മനസ്സിലാക്കി അത് പറഞ്ഞു തീര്‍ക്കണമെന്നും ആരാധകര്‍ പറയുന്നു. ഇതിനിടെ ഇവിടെ ജയന്തി എന്ന കഥാപാത്രം, ഇവരെ പിരിക്കാനുള്ള ശ്രമത്തിലാണ് . രണ്ടുപേര്‍ക്കുമിടയില്‍ ഒരു വലിയ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്ന് ജയന്തി മനസ്സിലാക്കി കഴിഞ്ഞു. ഇവരെ പിരിക്കാന്‍, അഞ്ജുവിന്റെ അമ്മയെയും ജയന്തി കൂട്ടു പിടിച്ചിട്ടുണ്ട്. എന്നാല്‍ മകളുടെ ഇഷ്ടത്തിനനുസരിച്ച് പോയിക്കോട്ടെ എന്ന നിലപാടിലായിരുന്നു അഞ്ജലിയുടെ അമ്മ . എന്നാല്‍ ജയന്തി അഞ്ജുവിന്റെ അമ്മയുടെ ആ മനസ്സ് മാറ്റിയെടുത്തു. ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നത് ശിവനെയും അഞ്ജുവിനെ എത്രയും പെട്ടന്ന് ഒന്നിപ്പിക്കണം എന്നതാണ്. ആ എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Anusha

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

3 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

6 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

17 hours ago