നിമിഷനേരം കൊണ്ടാണ് സ്വാന്തനം എന്ന പരമ്പരയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. ഒരു കൂട്ടുകുടുംബത്തിലെ കഥ പറഞ്ഞു കൊണ്ടാണ് സീരിയല്‍ പ്രേക്ഷകരിലേക്കെത്തുന്നത്. പരസ്പരം സ്നേഹവും സഹകരണവും എല്ലാം ഈ കുടുംബത്തില്‍ നമുക്ക് കാണാം. നടി ചിപ്പി ആണ് ഇവിടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് ഈ സീരിയല്‍ നിര്‍മ്മിച്ചത്. ബാലനും ശ്രീദേവിയെല്ലാം രസകരമായ കഥാപാത്രങ്ങള്‍ തന്നെയാണ്. ഇവിടെ ബാലന്റെ സഹോദരങ്ങളായി എത്തുന്നത് ഹരികൃഷ്ണന് ശിവരാമകൃഷ്ണന് മുരളീകൃഷ്ണന് എന്നിവരാണ്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാര്‍ , സജിന്‍ ടിപി , അച്ചു സുഗന്ദ എന്നിവരാണ് .
ഇപ്പോഴിതാ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് ഗിരീഷ് നമ്പ്യാര്‍. സാന്ത്വനത്തില്‍ ഹരി എന്ന കഥാപാത്രത്തില്‍ എത്തിയതോടെ ഗിരീഷ് ശ്രദ്ധിക്കപ്പെട്ടത്. ഇതിനു മുന്നേ ഒട്ടനവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട് . കണ്ണൂര്‍ സ്വദേശിയാണ് ഗിരീഷ്. ഇപ്പോള്‍ അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ പാര്‍വതിയും മകള്‍ ഗൗരിയും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. താനും പാര്‍വതിയും പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ് , പ്രണയം തുടങ്ങിയത് ഇതിലൂടെ ആയിരുന്നെന്നും ഗിരീഷ് പറയുന്നു. കിരണ്‍ ടിവിയില്‍ വിജെ ആയിരുന്ന സമയത്തായിരുന്നു അത് എന്നും നടന് പറയുന്നു.
അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ ഏറെ വിഷമമുണ്ടെന്നും നടന് പറയുന്നു . എന്നാല്‍ ഇപ്പോഴും അതിനുള്ള ശ്രമത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അഭിനയരംഗത്തു എത്തിയതിനു ശേഷം ധാരാളം വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് , മനസ്സില്‍ കുറെ സ്വപ്നവുമായി വന്നതിനാല്‍ ഒരിക്കലും ഈ ഫീല്‍ഡ് വേണ്ടെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും നടന് പറയുന്നു. ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോഴും ഏറെ ഹാപ്പിയാണ്.
ആദ്യകാലത്ത് ലാലേട്ടന്റെ അഭിമുഖം ചെയ്തിട്ടുണ്ട് , ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ് അത് . അദ്ദേഹത്തിന്റെ സ്പിരിറ്റിന് ശേഷം ആയിരുന്നു അത്. അതേസമയം തന്റെ അഭിനയജീവിതത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ഭാര്യ. മറ്റൊരാളുടെ കൂടെ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പാര്‍വതി പറയുന്നു . പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലെല്ലാം ഉപരിപഠനം നടത്തിയിരുന്നു. ഇതിനോടകം 13 രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് . ഇപ്പോള്‍ അഭിനയിക്കുന്ന സാന്ത്വനത്തില്‍ അടക്കം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം നല്ലത് തന്നെ എന്ന് ഗിരീഷ് പറയുന്നു.