പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു മാസ് കഥാപാത്രവുമായി ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് പൃഥ്വിരാജ് എത്തുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പലതരത്തിലുള്ള പ്രതികരണങ്ങൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യമാണ്.
സന്തോഷ് വർക്ക് ചെയ്യുന്ന വ്യക്തിയെ മലയാളികൾക്ക് ഇപ്പോൾ സുപരിചിതമായിരിക്കും. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഇതാ കടുവ എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ഇദ്ദേഹവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആരാധകർ. തിയേറ്ററിൽ നിന്നും സിനിമയുടെ പ്രദർശനം കണ്ട് കഴിഞ്ഞ് ഇറങ്ങിയശേഷം ആയിരുന്നു ഇദ്ദേഹവുമായി ആരാധകർ വാക്കേറ്റം നടത്തിയത്.
മോശമായ സിനിമകൾ അന്ധമായ ആരാധനയുടെ പുറത്താണ് നല്ലത് എന്ന് പറയുന്നത് എന്ന് ഇദ്ദേഹം പറയുന്നു. റിവ്യൂ ചോദിച്ചാൽ ചില യൂട്യൂബ് ചാനലുകാരോടാണ് ഇദ്ദേഹം ഇത് പറഞ്ഞത്. ഇതിനെതിരെ പൃഥ്വിരാജ് ഫാൻസ് രംഗത്തെത്തുകയും ചെയ്തു. മറ്റു സിനിമ പ്രേക്ഷകരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പ്രേക്ഷകർ ആണ് മലയാള സിനിമയെ നശിപ്പിക്കുന്നത് എന്ന് ചിലർ അഭിപ്രായം പറയുന്നു.
എന്നാൽ ഇത് ഇന്ത്യയാണ് എന്നും തന്റെ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്നും സന്തോഷ് തിരിച്ചടിച്ചു. എന്തായാലും ചിത്രം ഇപ്പോൾ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്ത മേനോൻ ആണ്. ജിനു എബ്രഹാം ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.