Film News

റോബിന്‍ രാധാകൃഷ്ണനുമായുള്ള സിനിമ ഉപേക്ഷിച്ചോ; ഒടുവില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് ചരിത്രത്തില്‍ ഇത്രയധികം ആരാധകരുള്ള താരം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

- Advertisement -

സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന് താരത്തിനെ ഷോയില്‍ നിന്നും പുറത്താക്കിയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണം കുറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസം താന്‍ നിര്‍മ്മിച്ച് താന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം റോബിന്‍ പ്രഖ്യാപിച്ചിരുന്നു. രാവണയുദ്ധം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വരികയും ചെയ്തിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തിയതോടെ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റോബിന്‍ രാധാകൃഷ്ണനെ നായകനാക്കി സിനിമ നിര്‍മിക്കുന്നുവെന്ന് സന്തോഷ് പ്രഖ്യാപിക്കുന്നത്.

ഇത്രയും നാളായിട്ടും സന്തോഷ് കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേഷന്‍ എത്താതെ ആയതോടെ ചോദ്യവുമായി റോബിന്‍ ആരാധകര്‍ എത്തുകയായിരുന്നു. ഇപ്പോഴിത വിഷയത്തില്‍ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍.

സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ റോബിന്‍ തന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണെന്ന് സന്തോഷ് പറഞ്ഞു. റോബിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായ് പരിശ്രമങ്ങള്‍ തന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.

പ്രോജക്ടിനെ കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ ആണ് നടന്നതെന്നും നിര്‍മാതാവ് പറയുന്നു. റോബിന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു പ്രശ്‌നവും കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും വ്യക്തമാക്കി.

സന്തോഷ് ടി കുരുവിളയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ-

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ , ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.

പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.


തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.

വരുവാന്‍ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്.

ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന്‍ രാധാകൃഷ്ണന്‍ മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്.

അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍തന്നെയാണ് ഇപ്പോഴും എപ്പോഴും !

ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.
അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം.

ഡോ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ മേഖലയില്‍ സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല.

നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .

#DrRobin

 

 

Abin Sunny

Recent Posts

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

10 seconds ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

19 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago