ഉണ്ണിമുകുന്ദനും ബാലയ്ക്കുമെതിരെ സംവിധായകന് ശാന്തിവിള ദിനേശ്. യൂട്യൂബ് അഭിമുഖങ്ങളും പണമുണ്ടെന്ന അഹങ്കാരവും ഇവരെ വഴിതെറ്റിക്കുന്നു എന്നാണ് സംവിധായകന് പറയുന്നത്.മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശാന്തി വിള ദിനേശിന്റെ വിമര്‍ശനം.
സത്യന് സാറും നസീര്‍ സാറുമൊക്കെ ഉള്ളപ്പോള്‍ ആകെ രണ്ടു മൂന്ന് മാസികകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോള്‍ ഫോണുള്ളവര് എല്ലാം യൂട്യൂബ് ചാനല്‍ മുതലാളിമാരാണല്ലോ. ഇവരൊക്കെ കൂടി പൊക്കി പൊക്കിയാണ് ഇവന്മാരെ വഴി തെറ്റിക്കുന്നത് എന്നാണ് ശാന്തി വിള പറയുന്നത്.
ഇവര്‍ക്കൊന്നും ബോധമില്ല. ബോധമുണ്ടെങ്കില്‍ ഇതൊന്നും ചെയ്യില്ലെന്നും ബാല, ഉണ്ണിമുകുന്ദന് വിഷയത്തില്‍ പ്രതികരിച്ച് ശാന്തിവിള പറഞ്ഞു. നസീര്‍ സാറൊക്കെ അവസാനത്തെ രണ്ടു മൂന്ന് സിനിമയ്ക്കാണ് ഒരു ലക്ഷമൊക്കെ വാങ്ങിയേ.
ഇവിടെ രണ്ടു പടം ഓടിയാല്‍ മൂന്നാമത്തെ പടത്തിന് ചോദിക്കുന്നത് ഒരു കോടിയാണ്. അതിന്റെ പ്രശ്നമാണ് എന്നും ശാന്തി വിള കൂട്ടിച്ചേര്‍ത്തു. ഒടിടിയുടെ കാലമായതിനാല്‍ സിനിമ വിറ്റു പോകാന്‍ എളുപ്പമാണ്.
അതിനാല്‍ രണ്ടു മൂന്ന് സിനിമ കഴിയുമ്പോള്‍ തന്നെ നടന്മാര് ഓരോരുത്തര് നിര്‍മ്മാണം ചെയ്യാന്‍ ഇറങ്ങും. ഉണ്ണി മുകുന്ദനൊക്കെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍! ഏതെങ്കിലും ഓടിയ പടത്തില്‍ നായകനായിട്ടുണ്ടോ എന്നും ശാന്തിവിള ചോദിച്ചു.
ഉണ്ണി മുകുന്ദന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്. എവിടെന്നൊക്കെയോ ഫണ്ട് ലഭിക്കുന്നുണ്ട്. കുറെ കേസുകള്‍ ഉണ്ടായിരുന്നതൊക്കെ പോയി. അങ്ങനെ പണത്തിന് എന്തോ ഉറവിടമുണ്ട്. അല്ലാതെ അയാളുടെ കയ്യില്‍ പണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും ശാന്തിവിള പറഞ്ഞു.
ഉണ്ണി മുകുന്ദന് ബാല വിഷയത്തില്‍ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ശാന്തി വിള കൂട്ടിച്ചേര്‍ത്തു.രണ്ടെണ്ണത്തിനും അഹങ്കാരമാണ്. അതിനുമുകളിലുള്ള തെറിവിളിയാണ്.
ബാല, അവന് പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടില്ലേ. നാളെ ഇവര്‍ വീണ്ടും ഒന്നിക്കും. എല്ലാം ഒരേ തൂവല്‍ പക്ഷികളാണ്. ഇണങ്ങാനും പിണങ്ങാനും എല്ലാം സാധ്യതയുണ്ടെന്നും ശാന്തിവിള പറയുന്നു.
ഞാന്‍ ഈ കഴുതകളുടെ എല്ലാം അഭിമുഖങ്ങള്‍ കാണും. സിനിമയില്‍ നല്ല അവസരം കിട്ടി ലക്ഷങ്ങളും കോടികളും ഒക്കെ വാങ്ങുന്ന നിങ്ങളൊക്കെ എത്ര പൊട്ടന്മാരായി പോയല്ലോയെന്ന് കരുതി കണ്ടോണ്ട് ഇരിക്കാറുണ്ടെന്നും ശാന്തി വിള പറയുന്നു.
പൈസയുടെ അഹങ്കാരത്തില്‍ താന്‍ എന്തൊക്കെയോ ആണെന്ന് ചിന്തിക്കുന്നതാണ്.ഇവന്മാരൊക്കെ വിചാരിച്ചിരിക്കുന്നത് വര്‍ത്തമാനകാല മലയാള സിനിമയെ താങ്ങുന്നത് തങ്ങളാണെന്നാണ്. അതിന്റെ കുഴപ്പമാണ്.
മലയാള സിനിമയില്‍ ഇവരൊന്നും ഒരു പുല്ലുമല്ല. മലയാള സിനിമയ്ക്ക് ആരും ഒന്നുമല്ല. ആ ബോധം ഇവന്മാര്ക്ക് ഇല്ലെന്നും ശാന്തി വിള പറയുന്നു.