മലയാളത്തിലെ സംവിധായകന്മാരിൽ ഒരാളാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ ഷമ്മി തിലകനെ ഇദ്ദേഹം രൂക്ഷമായി വിമർശിക്കുകയാണ്. ഷമ്മി തി അവസരവാദിയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് ശംഖലയിലെ താരസംഘടനയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചത്.
തിലകനെ കൊണ്ട് താര സംഘടനയ്ക്ക് പ്രശ്നമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയത്. മകനും ഇപ്പോൾ അതേ ഒരു സാഹചര്യത്തിലാണ്. ശാന്തി ദിനേശ് പറയുന്നു. താര സംഘടനയുടെ യോഗത്തിൽ ദൃശ്യങ്ങൾ പകർത്തി എന്ന പേരിൽ ആണ് ഷമ്മി തിലകനെതിരെ നടപടിക്ക് സംഘടന ഒരുങ്ങിയത്.
ഈ കഴിഞ്ഞ ദിവസം താരസംഘടനയുടെ ജനറൽബോഡി വാർഷികയോഗം നടന്നിരുന്നു. സംഘടനയ്ക്ക് ഏതാണ്ട് 500 ഓളം അംഗങ്ങൾ ആണ് ഉള്ളത്. പരിപാടിയിൽ 250 ഓളം പേരാണ് പങ്കെടുത്തത്. പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവും ചടങ്ങിന് എത്തിയിരുന്നു. കടുത്ത വിമർശനമാണ് ഇതിനെതിരെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നത്.
യോഗത്തിൽ ആദ്യം പുറത്താക്കി എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നത്. എന്നാൽ പിന്നീട് നേതൃത്വം ഇത് തിരുത്തി. തീരുമാനമെടുക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എന്നാണ് നേതൃത്വം പറഞ്ഞത്. ഷമ്മി തിലകനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള ചില നടന്മാർ തന്നെ ഷമ്മി തിലകന് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു.