Film News

ഗർഭിണിയായിരിക്കുമ്പോൾ സ്വന്തം അമ്മയെ വിളിച്ചപ്പോഴും തിരിഞ്ഞുനോക്കിയില്ല, ഭർത്താവിൻ്റെ വീട്ടുകാരും കൈയൊഴിഞ്ഞു, മതം കാരണം വെറുക്കപ്പെട്ടവൾ ആയി – തുറന്നുപറഞ്ഞ് സാന്ദ്ര ആമി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാന്ദ്ര ആമി. പേര് പറഞ്ഞാൽ ഒരുപക്ഷേ ഈ താരത്തെ മനസ്സിലായി എന്നുവരില്ല. കസ്തൂരിമാൻ എന്ന സിനിമയിലെ ഷീലാ പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാന്ദ്ര ആയിരുന്നു. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു സാന്ദ്ര അധികവും സിനിമയിൽ തുടങ്ങിയത്. എന്നാൽ ഇതെല്ലാം തന്നെ സിനിമയിൽ തൻറെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച സിനിമകൾ കൂടി ആയിരുന്നു. എന്നാൽ ഒരു ഘട്ടത്തിനു ശേഷം സിനിമയിൽ നിന്നും മെല്ലെ പിൻവാങ്ങുകയായിരുന്നു സാന്ദ്ര. സീരിയൽ മേഖലയിലും ടെലിവിഷനിലും വളരെ സജീവമായി പിന്നീട് സാന്ദ്ര. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയൽ താരം പ്രജിൻ ആണ് ഭർത്താവ്. ഇപ്പോൾ ജീവിതത്തിലെ വിഷമഘട്ടങ്ങളെ ഓർത്തെടുക്കുകയാണ് താരം.

- Advertisement -

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സാന്ദ്രയും പ്രജിനും ഇവരുടെ ഇരട്ടക്കുട്ടികളുടെ ചോറൂണ് നടത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. നിരവധി ആളുകൾ ആയിരുന്നു കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് എത്തിയത്. ഇപ്പോൾ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സാന്ദ്ര. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. താരം പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

“സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഞങ്ങളുടെ മക്കളെ നിങ്ങൾ ഇതുപോലെ വരവേൽക്കും എന്ന് കരുതിയിരുന്നില്ല. എൻറെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാർക്കും കുടുംബക്കാർക്കും വെറുക്കപ്പെട്ടവർ ആയിരുന്നു. അതു കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മക്കളെ ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാൻ പോലും വീട്ടുകാർ വിസമ്മതിച്ച സമയമുണ്ടായിരുന്നു. പ്രസവിക്കുന്നത് വരെ ദിവസവും ഒരു 10 തവണയെങ്കിലും ഞാൻ ചർദ്ദിച്ചു അവസ്ഥ ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയ പ്രജിൻ ആയിരുന്നു അതെല്ലാം വൃത്തിയാക്കിയത്. വിശപ്പും ക്ഷീണവും കാരണം അയൽക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിരുന്നു. സ്കാനിങ് പോകുന്നതുവരെ തനിച്ചായിരുന്നു. പ്രജിൻ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിങ്ങിന് പോകുമായിരുന്നു” – സാന്ദ്ര പറയുന്നു.

സിഗ്നൽ റെഡ് ആയിരുന്ന സമയത്ത് പ്രജിൻ കാറിൽ നിന്നും ഉറങ്ങിപ്പോയ അവസ്ഥ വരെ ഉണ്ടായിരുന്നു. എനിക്ക് കേരള സ്റ്റൈൽ ഭക്ഷണം കഴിക്കുവാൻ വളരെ ഇഷ്ടമായിരുന്നു ആ സമയത്ത്. ഒരു സർവൻ്റിനെ ഒരുപാട് നോക്കിയെങ്കിലും ആരെയും കിട്ടിയില്ല. എൻറെ അമ്മയെ ഞാൻ ഫോണിൽ വിളിച്ചു. എനിക്ക് വിശക്കുന്നു ദയവായി എൻറെ അടുത്തേക്ക് വരുമോ എന്ന് ഞാൻ അപേക്ഷിച്ചു. പക്ഷേ അമ്മ വന്നില്ല. എൻറെ ഭർതൃ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. പ്രസവത്തിനുശേഷവും അവസ്ഥ അതു തന്നെ ആയിരുന്നു. അവരെ വിവരമറിയിച്ചെങ്കിലും കുഞ്ഞുങ്ങളെ കാണാൻ പോലും അവർ എത്തിയില്ല. അവർ അവരുടേതായ ലോകത്ത് തിരക്കിലാണ്. എങ്കിലും എല്ലാ കാര്യങ്ങളും അവരെ അറിയിക്കാറുണ്ട്.

പക്ഷേ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു അവർ ഒഴിവാക്കും. ഞങ്ങളുടെ ഏതെങ്കിലും വീഡിയോയിൽ നിങ്ങൾ അവരെ കണ്ടിട്ടുണ്ടോ? എന്നാൽ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കണ്ണ് നിറയുന്നു. ലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്. ഒരിക്കലും കരുതിയിരുന്നില്ല ഇത്ര വൈറൽ ആകുമെന്ന്. ഈ അനുഗ്രഹത്തിന് നിങ്ങളോടും ദൈവത്തിനോടും നന്ദി പറയുകയാണ്. ഞങ്ങൾ ശരിക്കും കൃതാർത്ഥരായി. ഈ സന്തോഷം കൊണ്ട് ഞങ്ങൾ എല്ലാ ദുഃഖവും മറക്കുകയാണ്. എല്ലാവർക്കും നന്ദി.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

12 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

12 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

13 hours ago