മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമാ കല്ലിങ്കൽ. റിമയുടെ ഭർത്താവു ആഷിഖ് അബുവും ഏറെ ജന പ്രീതിയുള്ള സംവിധായകനും. ഇവർ സിനിമയിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തനറെതായ അഭിപ്രയം പറയാറുള്ള ഇവർക്ക് രാഷ്രിയപരമായി പല വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. റിമയും രാഷ്ട്രീയ നേതാവ് സന്തീപ് വാരിയരും തമ്മിൽ ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോൾ ഇവർക്കെതിരെ പുതിയ പരാതിയുമായി സന്ദീപ് രംഗത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ സംവിധായകന് ആഷിഖ് അബുവും ഭാര്യയും നടിയുമായ റീമ കല്ലിങ്കലും നാട്ടുകാരുടെ പണം പിരിച്ച് “പുട്ടടിച്ചെന്ന’ ആരോപണവുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Sandeepvarierbjp/posts/3526545494053858
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ “കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകര്‍പ്പും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല.
ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ആഷിഖും റിമയും ചേര്‍ന്ന് വന്‍ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സര്‍ക്കാരിന് നല്‍കിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.