രൺബീർ കപൂർ നായകനായ ‘അനിമൽ’ എന്ന ചിത്രത്തിന് വലിയ കൈയ്യടിയാണ് നേടി കൊണ്ടിരിക്കുന്നത്.നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. പുരുഷ കേന്ദ്രീകൃതമായ കഥാപശ്ചാത്തലവും, വയലൻസിന്റെ അതിപ്രസരവുമാണ് ചിത്രത്തിന് വിമർശനം നേരിടേണ്ടി വന്ന കാര്യങ്ങൾ.ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഢി വാംഗ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ വില്ലനായി എത്തിയ ബോബി ഡിയോൾ അവതരിപ്പിച്ച കഥാപാത്രമായ അബ്രാർ ഹക്ക് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളായത് എങ്ങനെയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.’ഇസ്ലാം മതത്തിൽ ഒന്നിലധികം ഭാര്യമാർ ഉണ്ടാവും. അത് ഈ ചിത്രത്തിൽ ഉപയോഗിക്കാം എന്ന് ഞാൻ കരുതി. അങ്ങനെ ചെയ്താൽ ചിത്രത്തിന്റെ തീം വലുതാക്കാൻ സാധിക്കും. അതല്ലാതെ എന്റെ സിനിമയിലൂടെ ഒരു മുസ്ലിമിനെ മോശമായി കാണിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല’ വിവാദങ്ങളോട് സന്ദീപ് റെഡ്ഢി വാംഗ പ്രതികരിച്ചു.
മതവുമായി ബന്ധപ്പെട്ട മറ്റ് കാഴ്ചപ്പാടുകളും ഈ ഹിറ്റ് സംവിധായകൻ പങ്കുവച്ചു. ‘ആത്മവിശ്വാസമില്ലാത്ത ഒരു അവസ്ഥയിലേക്ക് ആളുകളോട് പലരും ചർച്ചിലേക്കോ ബാബയുടെ അടുത്തേക്കോ പോകാൻ പറയാറുണ്ട്. അത്തരം ആളുകളോട് പേരുകൾ മാറ്റാൻ പോലും പലരും പറയാറുണ്ട്. ഇത്തരക്കാർ ജീവിത്തിൽ പലവിധ മോശം അനുഭവങ്ങൾ ഉണ്ടാവുമ്പോൾ മതം മാറുന്നതും ഞാൻ കണ്ടിട്ടുണ്ട്’ സന്ദീപ് ചൂണ്ടിക്കാട്ടി. ‘തങ്ങളുടെ മോശം അവസ്ഥയിൽ അതൊരു പുതിയ ജന്മം ആണെന്നായിരിക്കും അവർക്ക് തോന്നുക. എന്നാൽ ഇത് പൂർണമായും അവരുടെ ഐഡന്റിറ്റിയുടെ മാറ്റമാണ്. ഒരുപാട് പേർ ക്രിസ്റ്റ്യാനിറ്റിയിലേക്കും, ഇസ്ലാമിലേക്കും മതം മാറുന്നത് നാം കാണുന്നുണ്ട്, എന്നാൽ ആരും ഹിന്ദു മതത്തിലേക്ക് വരാറില്ല’ സന്ദീപ് തന്റെ അഭിപ്രായം പങ്കുവച്ചു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…