ടൊവിനോയുടെ നായികയായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത മേനോന്. താരത്തിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് എരിഡ. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഏറെ തംരംഗമായിരുന്നു. ഇപ്പോഴിതാ എരിഡയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ അസഭ്യവര്‍ഷവുമായി എത്തുകയാണ് സൈബര്‍ ആങ്ങളമാര്.
ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്. ഷര്‍ട്ട് മാത്രം ധരിച്ച് അര്‍ദ്ധ നഗ്നയായിട്ടാണ് താരം പോസ്റ്റില്‍ പ്രത്ൃക്ഷപ്പെടുന്നത്. എന്നാല്‍ തുടകള്‍ കാണിച്ച് പ്രതൃക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ് സൈബര്‍ ആങ്ങളമാര്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഫോട്ടോഷൂട്ട് ബംഗളൂരുവില്‍ അരങ്ങേറിയത്.
താരം ചിത്രം പുറത്ത് വിട്ടതിന് പിന്നാലെ മികച്ച അഭിപ്രായങ്ങളും തേടി എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററിനെ അവളുടെ രാവുകളിലെ സീമയോട് ഉപമിച്ചാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. യവന കഥകളിലെ അതിജീവനത്തിന്റെ നായകയാണ് എരിഡ. അതീവ ഗ്ലാമറസ് ആയിട്ടാണ് ചിത്രത്തില്‍ പ്രതൃക്ഷപ്പെട്ടിരിക്കുന്നത് സംയുക്ത.
കാലുകള്‍ കാണിച്ച് രംഗത്തെത്തിയ പോസ്റ്ററാണ് സൈബര്‍ ആങ്ങളമാരുടെ കരുപൊട്ടി ഒലിക്കാന്‍ കാരണമായി മാറിയത്. മുന്‍പ് മലയാള സിനിമയിലെ ബാലതാരമായി കടന്നെത്തിയ അനശ്വര കാല് കാണിച്ചതിന്റെ പേരില്‍ താരത്തിന് നേരെ നടന്നത് നിരന്തരമായസൈബര് ആക്രമണമായിരുന്നു. ഇതിന് പിന്നാലെ താരത്തിന് പിന്തുണ അര്‍പ്പിച്ച് ക്യമ്പയനുമായി മലയാളത്തിലെ മുന്‍നിര നടിമാരെല്ലാം രംഗത്ത് വന്നിരുന്നു.
എന്നാല്‍ അവര്‍ക്കെല്ലാം സൈബര്‍ ലോകത്ത് കനത്ത ആക്രമണമാണ് നേരിട്ടിരുന്നത്.സംയുക്തയുടെ ചിത്രങ്ങള്‍ക്കും ഇത്തരം ആക്രമങ്ങള്‍ എത്തുകയാണ്. ഇവള്‍ക്ക് പാവാട വാങ്ങി നല്കാന് ആരുമെല്ലെയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. താരം എന്നാല്‍ ഇതില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.