സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് സാമന്ത. തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം കുറച്ചു നാളുകളായി മയോസിറ്റിസ് രോഗ ബാധിതയായി ചികിത്സയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് എത്തിയ താരം ആമസോണ്‍ ഒരുക്കുന്ന പുതിയ ചിത്രം ‘സിറ്റാഡല്‍’ ഷൂട്ടിങ്ങിനായി ഒരുങ്ങുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത വിജയ് ദേവരക്കോണ്ട ആരാധകരോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് സാമന്ത.
വിജയ് ദേവരക്കൊണ്ടയും സാമന്തയും നായിക നായകന്മാരാകുന്ന പുതിയ ചിത്രമാണ് കുഷി. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ സാമന്ത രോഗ ബാധിത ആയതോടെ സിനിമയുടെ ചിത്രീകരണം തല്ക്കാലം നിര്‍ത്തി വച്ചിരുന്നു.
ചികിത്സ കഴിഞ്ഞ് എത്തിയ താരം സിറ്റാഡലിന് ഡേറ്റ് കൊടുക്കുകയായിരുന്നു. ഇതോടെ എന്ത് കൊണ്ട് ഖുഷിക്ക് ഡേറ്റ് നല്‍കിയില്ല എന്ന ചോദ്യവുമായി ദേവരക്കൊണ്ട ആരാധകര്‍ എത്തുകയായിരുന്നു.
ഇതോടെയാണ് ദേവരക്കൊണ്ട ആരാധകരോട് ക്ഷമ പറഞ്ഞ് സാമന്ത എത്തിയത്. ‘കുശി’യുടെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. വിജയ് ദേവരക്കൊണ്ട ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സാമന്ത ട്വീറ്റ് ചെയ്തു.
ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന റോമാന്റിക് ഹിറ്റ് ചിത്രമാണ് കുശി. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം നല്കിയ ‘കുശി’യില്‍ ജയറാം, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശരണ്യ പ്രദീപ്, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവര്‍ അഭിനയിക്കുന്നു.
ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്നാണ് . മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ‘കുശി’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും.