പ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത. വിവാഹ ശേഷം സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.ഈ സംശയം ആരാധകര്‍ സമാന്തയോട് നേരിട്ട് ചോദിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു ആരാധകൻ സമന്തയോട് ഗര്‍ഭിണിയാണോ എന്ന് ചോദിച്ചത്.പിന്നാലെ താരത്തിന്റെ രസകരമായ ഉത്തരവും എത്തി. “2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നാണ് കരുതുന്നത്. ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല എന്നാണ് എനിക്ക് തോന്നുന്നുത്” എന്നാണ് സമാന്തയുടെ ഉത്തരം.
2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്.വിവാഹത്തിന് തൊട്ടു പിന്നാലെ താരം വിവാഹിതയാണെന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വിഗ്നേശ് ശിവന് ഒരുക്കുന്ന കാതു വാകുല രെണ്ടു കാതല്‍ ആണ് സമാന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നയന്‍താരയും വിജയ് സേതുപതിയുമാണ് ഇതിലെ മറ്റ് താരങ്ങള്‍.