പ്രേക്ഷകരെല്ലാം ഇപ്പോൾ സംസാരിക്കുന്നത്.മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ കാതൽ എന്ന സിനിമയെ കുറിച്ചാണ്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര് എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം മലയാള സിനിമയിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. അധികം ആരും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കുകയാണ് മമ്മൂട്ടിയും ജിയോബേബിയും. നിരവധി ആളുകളാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.ചിത്രത്തെ കുറിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
താരത്തിന്റെ വാക്കുകൾ ഇതാണ്,”ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ. നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്യുക, ഒരു മനോഹരവും ശക്തവുമായ രത്നം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ നിങ്ങൾ കാണണം. മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാർത്ഥ ഹീറോയാണ്. താങ്കളുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് അതിൽ നിന്നും പുറത്തുവരാന്‍ തന്നെ ഞാൻ കുറേ സമയം എടുത്തു. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഒരു ഇതിഹാസമാണ്” – എന്നാണ് സമന്ത കുറിച്ചിരിക്കുന്നത്. കാതൽ മുന്നോട്ട് വയ്ക്കുന്നത് വിപ്ലവകരമായ ഒരു ആശയം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സിനിമ ചർച്ച ചെയ്യപ്പെടുന്നതും.
അതെ സമയം മ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം സംസ്ഥാന ചലച്ചിത്രമേളയിലും ഇന്ത്യൻ പനോരമയിലും തിരഞ്ഞെടുത്തിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. രാക്കിളിപ്പാട്ട് ആയിരുന്നു ആദ്യ ചിത്രം.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…