മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് ഒരുമിച്ച് ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രം കൂടിയാണ് ഇത്. ആ സമയത്ത് റെക്കോർഡുകൾ എല്ലാം ചിത്രം കടപുഴക്കിയിരുന്നു. ചിത്രത്തിൻറെ തെലുങ്കു റീമേക്ക് അവകാശം നേരത്തെതന്നെ വിറ്റുപോയിരുന്നു. ഗോഡ്ഫാദർ എന്നാണ് ഇതിൻറെ തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സ്റ്റീഫൻ നെടുമ്പള്ളി. തെലുങ്കിൽ ഇതവതരിപ്പിക്കുന്നത് ചിരഞ്ജീവി ആണ്. അദ്ദേഹം മുൻപുതന്നെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആണ് എത്തുന്നത്. ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്.
ഈ കഥാപാത്രത്തെ തെലുങ്കിൽ സൽമാൻഖാൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില മാറ്റങ്ങളോടെ ആവും ഈ കഥാപാത്രം തെലുങ്കിൽ എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. മോഹൻ രാജ് എന്ന സംവിധായകനാണ് ചിത്രമൊരുക്കുന്നത്. മലയാളത്തിൽ പ്രിയദർശനി രാംദാസ് എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ ആയിരുന്നു അവതരിപ്പിച്ചത്. തെലുങ്കിൽ ഈ കഥാപാത്രം അവതരിപ്പിക്കുന്നത് നയൻതാരയാണ് എന്നാണ് സൂചന. മലയാളത്തിൽ ഒരു മാസ് പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു ചിത്രം.
എന്നാൽ തെലുങ്കിൽ ചിത്രം റൊമാൻറിക് ട്രാക്കിലൂടെ സഞ്ചരിക്കുമെന്ന് സൂചനയുണ്ട്. പ്രണയവും ആക്ഷരം നിറഞ്ഞ മാത്രമായാണ് ഇത് ഒരുക്കുന്നത് എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ചിത്രം വമ്പൻ ഹിറ്റായതിന് പിന്നാലെ ചിരഞ്ജീവി ആണ് ഇതിൻ്റേ അവകാശം സ്വന്തമാക്കിയത്. എന്തായാലും പുതിയ വാർത്ത പ്രേക്ഷകർ അത്ഭുതത്തോടെയാണ് കേൾക്കുന്നത്.