Film News

ആ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സൽമാൻ ഖാൻ – നിങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം ആണ് ഇത് എന്ന സൽമാൻ ഖാനോട് മലയാളികൾ, മലയാളികളുൾപ്പെടെ ഇഷ്ടപ്പെട്ട ആ ചിത്രം ഏതാണ് അറിയുമോ?

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് സൽമാൻഖാൻ. ഇന്ത്യൻ സിനിമയിൽ കോടിക്കണക്കിന് രൂപയുടെ കളക്ഷൻ തുടർച്ചയായി സ്വന്തമാക്കിയ താരമാണ് സൽമാൻഖാൻ. ഒരുപക്ഷേ ആദ്യമായി ഒരു സിനിമയെ 100 കോടി ക്ലബ്ബിൽ കയറ്റുന്നത് സൽമാൻ ഖാൻ ആണ്. പിന്നീട് തുടർച്ചയായി എട്ടോ പത്തോ സിനിമകൾ 100 കോടി ക്ലബ്ബിൽ കയറിയ സൽമാൻഖാൻ. ഇതിൽ അധികം സിനിമകളും തെന്നിന്ത്യൻ സിനിമകളുടെ റീമേക്കുകൾ ആയിരുന്നു. ഈ സിനിമകളിൽ പലതിനും അടിസ്ഥാന നിലവാരം പോലുമില്ല എന്ന വിമർശനവും ഉയർന്നിരുന്നു. അങ്ങനെ താരത്തിന് ഫാമിലി ഓഡിയൻസിൻ്റെ സപ്പോർട്ട് നഷ്ടമാവുന്ന കാഴ്ച വരെ നമ്മൾ കണ്ടു.

- Advertisement -

എന്നാൽ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഒരു സൽമാൻ ഖാൻ ചിത്രം മാത്രം ഉണ്ടായിരുന്നു. ബജ്രംഗി ഭായിജാൻ എന്ന ചിത്രമായിരുന്നു ഇത്. താരപരിവേഷം ഒന്നും തന്നെ ഇല്ലാതെ സൽമാൻ ഖാൻ അഭിനയിച്ച ചിത്രമായിരുന്നു ഇത്. കബീർ ഖാൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. വിജയെന്ദ്ര പ്രസാദ് ആയിരുന്നു സിനിമ എഴുതിയത്. ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. സൽമാൻ ഖാൻ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

മുന്നി എന്ന കൊച്ചു പെൺകുട്ടിയുടെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ഈ പെൺകുട്ടിയെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കാൻ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ത്യാഗോജ്വലമായ യാത്ര ആയിരുന്നു സിനിമയുടെ ഇതിവൃത്തം. നവാസുദ്ദീൻ സിദ്ദീഖി ആയിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2015 വർഷത്തിലായിരുന്നു സിനിമയുടെ റിലീസ്.

ഹർശാലി മൽഹോത്ര എന്ന പെൺകുട്ടി ആയിരുന്നു മുന്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കുട്ടിയുടെ നിഷ്കളങ്ക അഭിനയമായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. സൽമാൻ ഖാൻ കരിയറിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ആണ് ഈ സിനിമയുടെ രണ്ടാംഭാഗം എടുക്കുവാൻ തീരുമാനിച്ചത് എന്നാണ് ഇപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്. കാരണം സൽമാൻ ഖാൻ കരിയറിൽ തന്നെ ചെയ്തു ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ഇപ്പോൾ ഒരു തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുകയാണ് സൽമാൻഖാൻ.

Athul

Recent Posts

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

5 mins ago

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

35 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

5 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

7 hours ago