കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീലീന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് സലാര്‍. പ്രഭാസ് നായകനായി ഒരുങ്ങുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെതായി എത്തുന്ന അപ്ഡേഷനുകള്‍ എല്ലാം സിനിമ പ്രേമികളുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.
മലയാളികളുടെ പ്രിയതാരം പൃഥിരാജും ചിത്രത്തില്‍ എത്തുമെന്ന സൂചകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നില്ല. ഇപ്പോഴിത ഇക്കാര്യത്തില്‍ വ്യക്തത എത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ പൃഥിരാജ് ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് അറിയിക്കുന്നത്. ഹോംബാലെ നിര്‍മ്മിച്ച കാന്താര എന്ന ചിത്രത്തിനെ പ്രശംസിച്ച് പൃഥിരാജ് പങ്കുവച്ച ട്വീറ്റിന് മറുട്വീറ്റ് ചെയ്ത് ഹോംബാലെ എത്തിയിരുന്നു.
ഈ ട്വീറ്റിലായിരുന്നു സലാറില്‍ പൃഥിരാജും ഉണ്ടാകുമെന്ന തരത്തില്‍ സൂചന നല്‍കിയത്. ചിത്രത്തില്‍ പൃഥിരാജും ഉണ്ടാകുമെന്ന സൂചന പൃഥിരാജ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാകും പൃഥി എത്തുക എന്ന സൂചന നേരത്തെ എത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ പൃഥിക്ക് മുന്നില്‍ പ്രഭാസ് വിയര്‍ക്കുമെന്നാണ് പൃഥി ആരാധകര്‍ പറയുന്നത്.
അതേസമയം ഹോംബാലെ നിര്‍മ്മിക്കുന്ന ടൈസന് എന്ന ചിത്രത്തിലും പൃഥിരാജ് ആണ് നായകനായി എത്തുക. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ എത്തിയിരുന്നു.