Celebrity news

നീ നിർത്ത്, ഏത് സിദ്ദീഖ് സാർ, ഞാൻ പറഞ്ഞിട്ടാണ് നിന്നെ വിളിച്ചതെന്ന് മമ്മൂക്ക അപ്പോഴാണ് ഞാൻ അത് അറിയുന്നത്. മമ്മൂക്ക അന്ന് ചെയ്ത കാര്യം

ബി​ഗ് സ്ക്രീനിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതമായ നടനാണ് സാജു നവോദയ.കൂടുതലും കോമഡി കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.സാജു നവോദയ നടൻ മമ്മൂട്ടിയെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംമമ്മൂട്ടി ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാൻ പറ്റാതെ പോയ സുഹൃത്തിനെ പറ്റിയാണ് ആദ്യം നടൻ സാജു നവോദയ സംസാരിക്കുന്നത്.മമ്മൂട്ടി ചിത്രം ആയതു കൊണ്ട് സന്തോഷം കൊണ്ട് അദ്ദേഹം പാർട്ടി നടത്തിയെന്നും എന്നാൽ മദ്യപിച്ച് ഉറങ്ങിപോയതിനാൽ അദ്ദേഹത്തിന് വേഷം നഷ്ടമായെന്നും താരം പറഞ്ഞു. .

- Advertisement -

‘തോപ്പിൽ ജോപ്പന് വേണ്ടി കുറേ ആർടിസ്റ്റുകളെ വേണമായിരുന്നു. അതിലേക്ക് തെരഞ്ഞെടുക്കാനായി ഒരു ആർടിസ്റ്റിന്റെ പേര് പറഞ്ഞപ്പോൾ എനിക്കറിയാവുന്ന ആളാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവനെ വിളിക്ക്, അവനും കൂടിയുണ്ടെങ്കിൽ അടിപൊളിയായിരിക്കും എന്ന് മമ്മൂക്ക പറഞ്ഞു. തോപ്പിൽ ജോപ്പനിൽ ത്രു ഔട്ടുള്ള വേഷമായിരുന്നു. അവനെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച്, ഷൂട്ടുണ്ട് നീ വരണമെന്ന് പറഞ്ഞു. മമ്മൂക്കയുടെ പടത്തിൽ വിളിച്ചെന്ന് പറഞ്ഞ് ഇവൻ പാർട്ടി നടത്തി. അടിച്ചുഫിറ്റായി കിടന്നുപോയി. പിറ്റേദിവസം ഷൂട്ടിന്റെ സമയത്ത് വന്നില്ല. ആ വേഷം പോവുകയും ചെയ്തു. അത് വേറെ ഒരു ആർടിസ്റ്റിനെ വെച്ച് ചെയ്തു,’

മറ്റൊന്ന്,ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെ പറ്റിയും അഭിമുഖത്തിൽ സാജു സംസാരിച്ചു. ‘കോമാളീസ് വാ എന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ച് ഇരുത്തും. അങ്ങനെ പേടി മാറി. പേടിക്കാനായി ഒന്നുമില്ല. ഭയങ്കര രസമായി കഥകൾ പറയും. ആദ്യത്തെ ദിവസം മമ്മൂക്ക വന്നപ്പോൾ സിദ്ദീഖ് സാർ ഒരോരുത്തരെ പരിചയപ്പെടുത്തിയിരുന്നു. ഞാൻ കൊല്ലം സുധിയുടെ കൂടെ നിൽക്കുകയാണ്. ഇത് കൊല്ലം സുധി, ഇത് സാജു നവോദയ എന്ന് സിദ്ദീഖ് സാർ പറഞ്ഞപ്പോൾ ഞാൻ പുള്ളീടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പുള്ളി മറന്നുപോയതാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ആ പടത്തിന് ഞാൻ ഡബ്ബ് ചെയ്യുമ്പോൾ ഏതൊക്കെ മോഡുലേഷനിൽ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു.അതെ സമയം സിനിമ ഇറങ്ങി കഴിഞ്ഞ് ചാനലിൽ ഇന്റർവ്യൂ വന്നു. ഓരോ ചാനലിലും പോവുമ്പോഴും, സിദ്ദീഖ് സാർ പടത്തിലേക്ക് വിളിച്ചതിൽ സന്തോഷമുണ്ട്, സാറിനോട് നന്ദി പറയുകയാണ് എന്ന് ഞാൻ പറയും. രണ്ടുമൂന്ന് ചാനലിൽ ഇങ്ങനെ പറഞ്ഞപ്പോൾ നീ നിർത്ത്, ഏത് സിദ്ദീഖ് സാർ, ഞാൻ പറഞ്ഞിട്ടാണ് നിന്നെ വിളിച്ചതെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് ഞാൻ അത് അറിയുന്നത്.

Anusha

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

8 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

8 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

8 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

8 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

9 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

10 hours ago