തിരുവനന്തപുരം: മലയാള സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സാജന് സൂര്യ. നിരവധി പരമ്പകളില്‍ അഭിനയിച്ചിട്ടുള്ള താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സീരിയലിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്. ഗീത ഗോവിന്ദം എന്ന സീരിയലില്‍ ആണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
സാജന് സൂര്യ എന്ന് വിളിക്കുന്ന താരത്തിന്റെ മുന്‍പത്തെ പേര് സാജന് എസ് നായര്‍ എന്നായിരുന്നു. ഇത് പിന്നീട് മാറ്റിയാണ് സാജന് സൂര്യ എന്നാക്കിയത്. ഇപ്പോഴിത തന്റെ പേര് മാറ്റിയതിന് പിന്നിലെ കഥ പറയുകയാണ് നടനിപ്പോള്‍.
എല്ലാവര്ക്കും സാജന് എസ് നായര്‍ എന്ന പേര് അറിയില്ല. ഓഫീസില്‍ അടക്കം എന്റെ ഔദ്യോഗികമായ പേര് സാജന് എസ് നായര്‍ എന്നതാണ്. അത് ആര്‍ക്കും അറിയില്ല. കഴിഞ്ഞ പത്ത് ഇരുപത് കൊല്ലമായി ആരും അത് വിളിക്കാറില്ല.
ഞാന്‍ നാടക രംഗത്ത് എത്തിയപ്പോഴാണ് ഈ പേരിന് മാറ്റം വരുത്തിയത്. പക്ഷെ നായര്‍ എന്ന സമുദായത്തോടുള്ള അതൃപ്തിയൊന്നും അല്ല പേര് മാറ്റാനുള്ള കാരണം.
അത് അന്ന് മൈക്കില്‍ കൂടി വിളിച്ചു പറയുമ്പോള്‍ ഇന്ന വേഷം ചെയ്യുന്ന സാജന് എസ് നായര്‍ എന്ന് പറയുന്നത് ഒരു സുഖമില്ലെന്ന് തോന്നി. അന്ന് എന്റെ നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന് കുരിയാത്തിയാണ് അത് പറഞ്ഞത്. അദ്ദേഹമാണ് പേര് മാറ്റുന്നത്-എന്നാണ് സാജന് സൂര്യ പറഞ്ഞത്.
എന്റെ പേര് സാജന് എന്നതും എന്റെ അമ്മയുടെ പേര് സൂര്യകല എന്നായിരുന്നു. അതില്‍ നിന്ന് സൂര്യയും എടുത്ത് സാജന് സൂര്യ എന്നാക്കുകയായിരുന്നുവെന്നാണ് സാജന് സൂര്യ പറഞ്ഞത്.
അങ്ങനെ 25 വര്‍ഷം മുന്നേ താന്‍ പേര് മാറ്റുകയായിരുന്നു. പേര് മാറ്റിയതിന് പിന്നില്‍ അതിന് പിന്നില്‍ ഇന്നത്തെ ട്രെന്റോ, സമുദായ വിരോധമോ ഒന്നും അല്ല – സാജന് സൂര്യ പറയുന്നു.