Bigboss

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച് ലക്ഷം എടുത്ത് പുറത്തിറങ്ങാനുള്ള കാരണമായും സായ് പറഞ്ഞത് ഫിസിക്കൽ കണ്ടീഷൻ മോശമായി മാറുന്നുവെന്നതാണ്. ഇപ്പോഴിതാ ബി​ഗ് ബോസുമായി ബന്ധപ്പെട്ട തിരക്കുകൾ ഒഴിഞ്ഞതോടെ തന്റെ അസുഖങ്ങളെല്ലാം പൂർണ്ണമായും മാറ്റുന്നതിലുള്ള ചികിത്സ സായ് ആരംഭിച്ച് കഴിഞ്ഞു.‍തന്റെ അസുഖത്തെ കുറിച്ച് കമന്റിലൂടെയും മെസേജുകളിലൂടെയും അന്വേഷിക്കുന്നവർക്കായി ചികിത്സയുടെ വിശദാംശങ്ങൾ താരം പങ്കുവെച്ചു. യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് അസുഖത്തെ കുറിച്ച് സായ് കൃഷ്ണൻ സംസാരിച്ചത്. ഇന്ന് മുതൽ എന്റെ ഇഞ്ച്വറിയുടെ ട്രീറ്റ്മെന്റ് തുടങ്ങുകയാണ്. കോട്ടക്കൽ ആസ്റ്റർ മിംസിൽ വെച്ചാണ് ട്രീറ്റ്മെന്റ് നടക്കാൻ പോകുന്നത്. ബൾജാണെന്ന് മാത്രമെ മനസിലായുള്ളു. വലിയ സാധനമാണ് എന്താണെന്ന് മനസിലായില്ല. ബൾജും നെർവ് കംപ്രഷനുമാണെന്ന് മനസിലായി. ചെന്നൈയിൽ വെച്ച് ബി​ഗ് ബോസിലായിരിക്കെ എംആർഐ എടുത്തിരുന്നു.

- Advertisement -

അന്ന് ആദ്യം എടുത്തപ്പോൾ ശരിയാകാതിരുന്നതുകൊണ്ട് വീണ്ടും രണ്ടാമത് എടുക്കേണ്ടി വന്നു. അന്ന് ഞാൻ സഫർ ചെയ്തത് വിവരിക്കാനാവില്ല. ആ എംആർഐയുടെ ഹാർഡ് കോപ്പി ഇല്ലാതിരുന്നതുകൊണ്ട് വീണ്ടും ഒന്നുകൂടി എടുക്കേണ്ടി വരും. ഇഞ്ച്വറി മര്യാദയ്ക്ക് ട്രീറ്റ് ചെയ്തില്ലെങ്കിൽ അത് വീണ്ടും വരുമെന്നത് മനസിലായി. എന്നെ ഏറ്റവും കൂടുതൽ അസുഖം ബാധിച്ചത് ബി​ഗ് ബോസിൽ പോയപ്പോഴാണ്.കാരണം ഇതിന് മുമ്പ് ഒരിക്കൽ വന്നപ്പോൾ കാര്യമായി ചികിത്സിക്കാതെ മരുന്ന് കഴിച്ച് വേദന ഒതുക്കി പോയി. ഇഞ്ച്വറികൾ ചികിത്സിക്കാതെ ഒഴിവാക്കി വിടരുത്. അങ്ങനെ ചെയ്താൽ നമുക്ക് ഇംപോർട്ടന്റായ സാഹചര്യങ്ങൾ വരുമ്പോൾ ഇത് വീണ്ടും തലപൊക്കും. പലരും എന്നോട് എന്റെ അസുഖത്തെ കുറിച്ച് ചോദിക്കാറുണ്ട്. അതുകൊണ്ടാണ് വിശദമായി അതേ കുറിച്ച് സംസാരിക്കുന്നത്. എംആർഐ വീണ്ടും എടുത്തു. അത് പരിശോധിച്ച് ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ഞാൻ തളർന്നുപോയി.ഒരുപാട് മരുന്നുണ്ട്. അതെല്ലാം കഴിച്ച് മൂന്ന് ആഴ്ച ബെൽറ്റിട്ട് കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ബി​ഗ് ബോസിൽ പോയശേഷം എനിക്കും അപ്സരയ്ക്കുമെല്ലാം കപ്പിന് പകരം ഇത്തരത്തിലുള്ള ബെൽറ്റാണ് സമ്മാനമായി കിട്ടിയത്. കപ്പ് കൊണ്ടുവന്നില്ലെങ്കിലും ഇതുപോലുള്ള ഒരുപാട് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ബ്ലാങ്ക് ഡിസ്ക്ക് എന്നതാണ് രോ​ഗാവസ്ഥ. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ കാലിൽ മരവിപ്പ് വരും.

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

15 hours ago