പ്രശസ്ത സിനിമാ സീരിയല്‍ നടിയാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ കിടിലന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് സാധിക. നീല നിറത്തിലുള്ള ഫുള്‍ സ്ലീവാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പമുള്ള സിംപിള്‍ മേക്കോവറും ശ്രദ്ധേയമാകുകയാണ്.
ചിത്രങ്ങളില്‍ നിന്ന് താരം എവിടേയ്ക്കോ യാത്ര പോയിരിക്കുകയാണെന്ന് തോന്നും, കാടും മരങ്ങളും ഇലച്ചാര്ത്തുമൊക്കെയായി വളരെ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും അഭിനയിച്ചിട്ടുണ്ട് സാധിക . പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ധാരാളം വിമര്‍ശനങ്ങളും നടിക്കു നേരെ ഉയരാറുണ്ട്. എന്നാല്‍ ഒന്നിന് മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ ശക്തമായി പ്രതികരിക്കുന്നു ഒരു സ്വഭാവക്കാരിയാണ് സാധിക.