ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം ആണ് ഇവർ. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് എന്നും കൗതുകം നിറഞ്ഞ ഒരു കാര്യമാണ്. ഇതിനു കാരണം താരങ്ങളെ നമ്മൾ കാണുന്നത് കേവല നടീനടന്മാർ ആയിട്ടില്ല എന്ന് കാരണം കൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും എല്ലാം തന്നെ.
ആരാണ് ഈ സുന്ദരിക്കുട്ടി എന്ന് മനസ്സിലായോ? നിരവധി മലയാളം സീരിയലുകളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ സിനിമയിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ചില ടെലിവിഷൻ ഗെയിം ഷോകളിലും താരം മത്സരാർത്ഥിയായി പങ്കെടുക്കാറുണ്ട്.
മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പട്ടുസാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സീരിയൽ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി താരം. സാധിക വേണുഗോപാലിനെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്.
വളരെ മികച്ച അഭിപ്രായമാണ് എപ്പോഴും നടിയുടെ ചിത്രങ്ങൾക്ക് താഴെ വരാറുള്ളത്. എന്നാൽ ചില ആളുകൾ പലപ്പോഴും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെല്ലാം തന്നെ കലക്കൻ മറുപടി താരം നൽകാറുണ്ട്. ഇൻബോക്സിൽ അശ്ലീല മെസ്സേജ് അയയ്ക്കുന്നവരെ തുറന്നു കാട്ടാറുണ്ട് താരം. എങ്കിലും പലപ്പോഴും ഇത്തരം ഞരമ്പ് രോഗികളെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് മലയാളികൾ എത്താറുള്ളത്. വലിയ പിന്തുണ ആണ് ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് മലയാളികൾ നൽകാറുള്ളത്.