Celebrity news

പക്ഷേ ഇപ്പോള്‍ ഞാന്‍ അതിന് പ്രിപ്പെയര്‍ അല്ല.ആ ഒരാള്‍ വന്നാല്‍ മാത്രമേ ഇനി വിവാഹം ഉണ്ടാവുകയള്ളൂ; സാധിക വേണു​ഗോപാൽ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാധിക വേണു​ഗോപാൽ. ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ചും സാധിക സംസാരിച്ചത് ഇങ്ങനെയാണ്.എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ, എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങള്‍ രണ്ടു പേരും മൂവ് ഓണ്‍ ആയി. അദ്ദേഹത്തിനൊരു ജീവിതമുണ്ട്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യം സ്‌കിപ് ചെയ്യാമായിരുന്നു. എന്നാലും ചോദിച്ചതുകൊണ്ട് പ്രതികരിച്ചു എന്ന് സാധിക പറയുന്നുണ്ട്.വിവാഹ മോചനത്തിന് ഒരിക്കലും എന്റെ കരിയര്‍ തടസ്സമല്ലായിരുന്നു. സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിനൊന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഇന്റസ്ട്രി വിടുക എന്നത് എന്റെ തീരുമാനമായിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം, ഒന്നുകില്‍ സിനിമ, അല്ലെങ്കില്‍ വിവാഹം എന്നാണ്.

- Advertisement -

കുടുംബവും കുട്ടികളുമൊക്കെയായി കുടുംബമായി ജീവിക്കാനായിരുന്നു എനിക്കാഗ്രഹം. അതുകൊണ്ട് തന്നെ വിവാഹത്തോടെ ഞാന്‍ ഇന്റസ്ട്രി വിട്ടു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്. വീട്ടില്‍ വെറുതേ ഇരിക്കേണ്ടല്ലോ, നിനക്കൊരു കരിയര്‍ ഉണ്ടല്ലോ എന്നമ്മ പറഞ്ഞു.വിവാഹ ശേഷം ആ വീട്ടില്‍ ഞാന്‍ മാത്രമാണ് ഉണ്ടാവുന്നത്. അമ്മയും അച്ഛനും വര്‍ക്ക് ചെയ്യുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം എപ്പോഴും പുറത്തായിരിക്കും. ഒന്ന് രണ്ടാഴ്ചകള്‍ കഴിയുമ്പോഴാണ് വരുന്നതൊക്കെ. അദ്ദേഹത്തിന്റെ ജോലി അങ്ങനെയുള്ളതാണ്. അപ്പോള്‍ വീട്ടില്‍ വെറുതേ ഇരിക്കേണ്ടല്ലോ എന്ന് കരുതി. ആ സമയത്ത് തന്നെ ഏഷ്യനെറ്റിന്റെ കുക്കറി ഷോയും വന്നു. അതിലൂടെ തിരിച്ചുവരികയായിരുന്നു.

ഒരു ബന്ധം അവസാനിച്ചു പോകാന്‍ ആരും ആഗ്രഹിക്കില്ല. അത് സംഭവിച്ചു പോകുന്നതാണ്. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതല്ല ശരി എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞത് എന്ന് സാധിക പറയുന്നുണ്ട്.ഇനി ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകില്ല എന്നൊന്നും ഇല്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിന് പ്രിപ്പെയര്‍ അല്ല. മുന്‍ ജീവിതം മുന്നിലുള്ളത് കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് കടക്കാന്‍ പ്രയാസമുണ്ട്. എന്നാല്‍ എല്ലാവരും ഒരുപോലെയായിരിക്കില്ലല്ലോ. എന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും, എനിക്ക് വില തരികയും ചെയ്യുന്ന ഒരാള്‍ വന്നാല്‍ മാത്രമേ ഇനി വിവാഹം ഉണ്ടാവുകയള്ളൂ

Anusha

Recent Posts

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

23 mins ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

1 hour ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

2 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

14 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

15 hours ago