Film News

ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ? ചേട്ടൻ അല്ലല്ലോ എനിക്ക് ചെലവിനു തരുന്നത്? – ആരാധകനോട് പൊട്ടിത്തെറിച്ച് സാധിക വേണുഗോപാൽ

ബിഗ് സ്ക്രീനിൽ ആയാലും മിനി സ്ക്രീനിൽ ആയാലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. സാദിഖ അഭിനയിച്ച പട്ടു സാരി എന്ന പരമ്പര ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇതിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ ആണ് ഈ പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. ഒരു നടി എന്നതിനപ്പുറത്തേക്ക് നല്ലൊരു അവതാരക കൂടിയാണ് താരം.

- Advertisement -

കുക്കറി ഷോയിലും താരം സജീവ സാന്നിധ്യം. വളരെ ലളിതമായ വാക്കുകളിലൂടെ എന്നാൽ പ്രേക്ഷകരുടെ ശ്രദ്ധ പെട്ടെന്ന് നേടിയെടുത്തു കൊണ്ട് പരിപാടികൾ അവതരിപ്പിക്കാൻ സാധികയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ഒരുപാട് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന സൂപ്പർ ഹിറ്റ് ഷോയിലെ സ്ഥിരാംഗം കൂടിയാണ് സാധിക. ഇടയ്ക്കിടെ ഷോർട്ട് ഫിലിമുകളിലും താരം അഭിനയിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നിരന്തരമായി തൻ്റെ പ്രേക്ഷകരുമായി ആശയ വിനിമയം നടത്താൻ ശ്രമിക്കാറുണ്ട് സാധിക. ഇതുകൂടാതെ വളരെയധികം ഫോട്ടോ ഷൂട്ടുകൾ താരം നടത്താറുണ്ട്. താരത്തിൻ്റെ മിക്ക ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധേയം ആകാറുണ്ട് എന്നതും ഒരു വസ്തുതയാണ്. ഫോട്ടോയ്ക്ക് മുന്നിൽ ബോൾഡായി പ്രത്യക്ഷപ്പെടുന്നതിൽ മടി കാണിക്കാറില്ല താരം.

കഴിഞ്ഞ ദിവസമാണ് സാധിക ബോഡി ഷെയിമിങ്ങിനെ പറ്റി ഒരു പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിന് അടിയിൽ വന്നു തന്നെ ഒരാൾ ബോഡി ഷെയ്മിങ് നടത്തുകയുണ്ടായി. ചുട്ട മറുപടിയാണ് താരം ഇതിന് നൽകിയത്. അധികം തടി വെക്കണ്ട, അമ്മായി ലുക് തോന്നും എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ? ചേട്ടൻ അല്ലല്ലോ എനിക്ക് ചെലവിനു തരുന്നത്? ഞാനല്ലെ ജീവിക്കുന്നത്? അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളാം. ചേട്ടൻ ചേട്ടൻറെ വീട്ടിലെ കാര്യം നോക്കിയാൽ മതി എന്നായിരുന്നു താരത്തിൻ്റെ കൃത്യമായ മറുപടി. കമൻ്റിന് പിന്തുണയുമായി ഒരുപാട് പേർ എത്തുകയും ചെയ്തു. ഈ പോസ്റ്റിനു താഴെ തന്നെ വന്ന് എങ്ങനെ കറക്റ്റ് ആയി ഇങ്ങനേ കമൻറ് ഇടുന്നു എന്നാണ് പലരും ചോദിച്ചത്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

6 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

8 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

8 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago