മലയാളികൾക്ക് സുപരിചിതമായ താരമാണ് സാധിക വേണുഗോപാല്‍.സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. താരത്തിന്റെ ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ വീഡിയോയും സ്രദ്ധ നേടുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള സാരിയാണ് വീഡിയോയില്‍ സാധിക ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തുന്നുണ്ട്. അവര്‍ക്ക് സാധിക നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്.രാവിലെ തന്നെ ബാക്കിയുള്ളവരുടെ കണ്ട്രോള് കളയും എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി സാധിക എത്തുകയായിരുന്നു. അത്ര ദാരിദ്ര്യം ആണ് അവസ്ഥ എങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല ബ്രോ എന്നായിരുന്നു സാധികയുടെ മറുപടി. ഇതെന്താ പാമ്പിനെ പോലെ ഇടയ്ക്ക് ഇടയ്ക്ക് നാക്ക് പുറത്തേക്ക് ഇടുന്നത്. ആ മാസ് ലുക്ക് പോകും എന്നായിരുന്നു മറ്റൊരു കമന്റ് . കാരണം അയാം ദ കോബ്ര എന്നാണ് ഇതിന് സാധിക നല്കിയ മറുപടി.
ഇതാദ്യമായിട്ടല്ല സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അശ്ലീല ചുവയുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നത്. നേരത്തെ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് സാധിക നല്കിയ മറുപടി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്.താരത്തിന്റെ മറുപടി ഇതാണ്,’നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല’
നട്ടെല്ലുള്ളവരെ പോലെ പെരുമാറണമെന്നും അത്തരക്കാരോടായി സാധിക പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുതെന്നും സാധിക താക്കീത് നല്‍കിക്കൊണ്ട് പറഞ്ഞു.