ഇത്തവണത്തെ മലയാളം ബിഗ് ബോസിന് നേരെ ധാരാള വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം മറ്റൊന്നുമല്ല, ഒന്നാം സ്ഥാനം ദില്‍ഷക്ക് കിട്ടിയതായിരുന്നു പലരുടെ പ്രശ്നം. അര്‍ഹിച്ച ആള്‍ക്കല്ല കപ്പ് ലഭിച്ചത് എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാത്രമല്ല ആരാധകര്‍ ഏറെയുള്ള ഡോക്ടര്‍ റോബിന്റെ വോട്ടുകളാണ് ദില്‍ഷയിലേക്ക് പോയതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
മറ്റു ചിലര്‍ ബ്ലെസ്ലിക്കായിരുന്നു ആ സ്ഥാനം ലഭിക്കേണ്ടിയിരുന്നത് എന്ന് ഉറക്കെ പറഞ്ഞു. വലിയ പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചിരുന്നു ബ്ലെസ്ലിക്ക്. രണ്ടാം സ്ഥാനത്ത് എത്തിയ ബ്ലെസ്ലിയെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു . ഇപ്പോഴിതാ ബ്ലെസ്ലിയെ നേരിട്ട് കാണാന്‍ എത്തിയിരിക്കുകയാണ് മലയാളം ബിഗ് ബോസ് ഒന്നിന്റെ വിന്നര്‍ സാബുമോന് അബ്ദുസമദ് ആണ്.
ഇപ്പോള്‍ ഒരു സര്‍പ്രൈസുമായിട്ടാണ് സാബുമോന് എത്തിയത്. ലൈവില്‍ എത്തി ബ്ലെസി തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നിനക്ക് ചെറിയൊരു സാധനത്തിന്റെ കുറവുണ്ടെന്ന് പറഞ്ഞ സാബു കൈയില്‍ ഒളിപ്പിച്ചുവെച്ച ബിഗ്ബോസ് വിന്നറിന് കൊടുത്ത ട്രോഫി ബ്ലെസ്ലിക്ക് സമ്മാനിച്ചു. ഇത് ചുമ്മാതെ കാണിക്കാന്‍ കൊണ്ടുവന്നതാണോ അതോ തരാനാണോ എന്ന് ബ്ലെസ്ലി വീണ്ടും ചോദിച്ചു. നിനക്ക് ഇതിന്റെ കുറവുണ്ടായിരുന്നു എന്നായിരുന്നു സാബുമോന് മറുപടി പറഞ്ഞത്. നിനക്കും ഇതിന് യോഗ്യത ഉണ്ടെന്നും സാബു സൂചിപ്പിച്ചു. എന്നാല്‍ ബ്ലസിക്ക് സാബു സമ്മാനിച്ചത് തനിക്ക് ലഭിച്ച കപ്പ് അല്ലെന്നാണ് വിവരം.
അതേസമയം ബിഗ്ബോസില്‍ നിന്ന് ഇറങ്ങിയശേഷം ബ്ലെസ്ലിയെ കാണാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ ബ്ലെസ്ലിക്ക് നേരെ നിരവധി വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബിഗ് ബോസ് വീട്ടില്‍ വച്ച് ബ്ലെസി കളിച്ചത് ഫേക്ക് ഗെയിം ആണെന്നും, ദില്‍ഷയോട് ഉള്ള ഇഷ്ടംപോലും അതിന്റെ ഒരു ഭാഗം മാത്രമാണെന്നും, രണ്ടാം സ്ഥാനത്തിന് പോലും യോഗ്യനല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…
ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…
ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…
ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…
ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…