ചക്കപ്പഴം എന്ന ഒറ്റ ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സബിറ്റാ ജോര്‍ജ്. ഇതില്‍ ലളിതാമ്മ ആയിട്ടാണ് സബീറ്റ എത്തുന്നത്. നിമിഷനേരം കൊണ്ടാണ് ഈ നടിയുടെ കഥാപാത്രം ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സബീറ്റ ഇടയ്ക്കിടെ തന്റെ മകനെ കുറിച്ച് പറഞ്ഞുകൊണ്ട് എത്താറുണ്ട്. തന്നെ വിട്ടുപോയ മകന്റെ ഓര്‍മ്മയില്‍ ജീവിക്കുകയാണ് ഇന്ന് നടി. മകന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തി എന്നത് നടിയുടെ ഓരോ പോസ്റ്റില്‍ നിന്നും വ്യക്തമാണ് . മകന്റെ പ്രിയപ്പെട്ട ദിവസങ്ങളില്‍ എല്ലാം ഓരോ പോസ്റ്റ് പങ്കുവെച്ച് നടി എത്താറുണ്ട്.
ഇപ്പോള്‍ മകന്റെ ജന്മദിനത്തില് സബീറ്റ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. ഇന്ന് മകന് മാക് സിന്റെ ജന്മദിനമാണ്. പതിവ് പോലെ ജന്മദിനത്തില് മകനെയോര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സബീറ്റ. സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കില്‍ 18 വയസ്സ് തികഞ്ഞേനെ എന്ന് കുറിച്ചു കൊണ്ടാണ് സബീറ്റയുടെ പോസ്റ്റ്.
‘അമ്മ ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞു തോളില്‍ തട്ടാന്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകുന്നു ഞാന്‍ മകനെ, ഹാപ്പി ബര്‍ത്ത്ഡേ മാക്സ് കുട്ടാ,’ എന്നുമാണ് സബീറ്റ കുറിച്ചിരിക്കുന്നത്. മകന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷം മുന്നേ ആയിരുന്നു ഭിന്നശേഷിക്കാരന് ആയ മാര്‍ക്കിസ് മരിച്ചത് . മകന്റെ ചിതാഭസ്മം നിധി പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് ഈ അമ്മ. സബീറ്റയ്ക്ക് ഒരു മകള്‍ കൂടി ഉണ്ട്.