News

സ്പ്രിങ്ങ്ളർ വിവാദം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം, ആർ എസ് വിമൽ

സ്പ്രിങ്ങ്ളർ കമ്പനിക്കു കേരളത്തിലെ കോവിഡ് രോഗികളുടെയും, നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങൾ നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് സംവിധായകൻ ആർ എസ് വിമൽ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് R S വിമൽ പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണരൂപം ചുവടെ,

- Advertisement -

കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്. കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്‍റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

സ്നേഹപൂര്‍വ്വം,
ആര്‍.എസ്.വിമല്‍

English Summary: RS Vimal’s reply to Ramesh Chennithala on Sprinklr Issue

mixindia

Recent Posts

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

19 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

7 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago