എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആർ ആർ ആർ. ഡിസംബർ മൂന്നിനാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങുന്നത്. ജൂനിയർ എൻടിആർ, റാംചരൺ, അജയ് ദേവ് ഗൺ, ആലിയഭട്ട് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലർ റിലീസ് അനുവദിച്ച് വലിയൊരു പരിപാടി ഉണ്ടാകും എന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ചും, ഇവൻ്റും ഇതായിരിക്കും എന്ന് അവർ അവകാശപ്പെടുന്നു. കൊറൊണ വ്യാപനത്തിനു ശേഷം ബോളിവുഡും സൗത്തും ഒന്നിച്ച് ഒരു പരിപാടി അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.
അവർ പറയുന്നു. തെന്നിന്ത്യയിൽ നിന്നും ജൂനിയർ എൻടിആർ, റാംചരൺ എന്നിവർ പങ്കെടുക്കുന്നുണ്ട്.ബോളിവുഡിൽ നിന്ന് അജയ് ദേവഗൺ ആലിയ ഭട്ടും ഉണ്ടാവും. ഇവരെ കൂടാതെ രാജമൗലി യും മറ്റു സാങ്കേതിക വിദഗ്ധരും സന്നിഹിതരായിരിക്കും.ഏതാണ്ട് 450 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. ജൂനിയർ എൻടിആറും റാം ചരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിനു മുൻപ് തെലങ്കാനയിൽ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് ഇവർ. തെലുങ്ക് തമിഴ് മലയാളം കന്നഡ ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്. ബാഹുബലി എന്ന ചിത്രത്തിന് അണിയറപ്രവർത്തകർ തന്നെയാണ് ഈ സിനിമയുടെ പിന്നിലുള്ളത്. ഭക്ഷണം ഡിസൈനർ സാബു സിറിൽ ആണ്. മികച്ചൊരു കഥാപാത്രത്തെയാണ് അജയ് ദേവഗൺ അവതരിപ്പിക്കുന്നത്. താൻ ചരനിൻ്റേ നായികയായിട്ടാണ് ആലിയ ഭട്ട് എത്തുന്നത്. സീത എന്ന കഥാപാത്രമാണ് ഇവർ ചെയ്യുന്നത്.
പ്രശസ്ത ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസും ചിത്രത്തിലുണ്ട്.ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് സൂചന. ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്.