ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവരെ കേന്ദ്രകഥാപാത്രമായി റോഷന് ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം വമ്പന്‍ വിജയമായിരുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും റോഷന് ആന്‍ഡ്രൂസ് സ്വന്തമാക്കിയിരുന്നു. പിന്നീട് ചെയ്ത രണ്ട് സിനിമകളും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിവിധ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു. ജ്യോതികയെ നായികയാക്കി പതിനാറ് വയതിനിലെ എന്ന ചിത്രത്തിലൂടെ തമിഴിലും റോഷന് ആന്‍ഡ്രൂസ് അരങ്ങേറ്റം കുറിച്ചിരുന്നു.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രം. സിനിമ തീയറ്ററില്‍ വന്‍ പരാജയമായിരുന്നു.
ഇതോടെ വലിയ വിമര്‍ശനമായിരുന്നു റോഷന് ആന്‍ഡ്രൂസ് നേടിയത്. എന്നാല്‍ താന്‍ തിരിച്ചു വരുമെന്ന് വിമര്‍ശനങ്ങളോട് റോഷന് ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റോഷന് ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായകനായെത്തുക.
ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന് ദലാല്‍ ആണ്. ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളിലൊരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ് നിര്‍മാണം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. മാര്‍ച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളാകും സിനിമയുടെ പിന്നിലും പ്രവര്‍ത്തിക്കുക.റോഷന് ആന്‍ഡ്രൂസിന്റെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കി കഴിഞ്ഞു. എന്നാല്‍ വിമര്‍ശകര്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് എത്തുന്നുണ്ട്.
ബോളിവുഡില്‍ വിമര്‍ശനം ഉണ്ടാകും കൊറിയയില്‍ ഉണ്ടാകില്ല, അവിടെ പോയി സിനിമ ചെയ്യാമായിരുന്നില്ലെ എന്നാണ് പരിഹാസത്തോടെ ഇവര്‍ ചോദിക്കുന്നത്. കൊറിയയില്‍ സിനിമയെ വിമര്‍ശിക്കാറില്ല എന്ന റോഷന് ആന്‍ഡ്രൂസിന്റെ വാക്കിനെ തന്നെ ഉപയോഗിച്ചാണ് ഇവര്‍ പരിഹാസം ഉയര്‍ത്തുന്നത്.
എന്തായാലും ബോളിവുഡിലൂടെ റോഷന് ആന്‍ഡ്രൂസിന്റെ ശക്തമായ തിരിച്ചു വരവ് ആഗ്രഹിക്കയാണ് സിനിമ പ്രേമികള്‍. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര് യു തുടങ്ങി നിരവധി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്.