Celebrity news

മീരയ്ക്ക് സര്‍പ്രൈസ് കൊടുത്ത് റോൺസൺ. വിഷ്ണു എത്തുന്നതിന് മുമ്പെ കേക്കും ബൊക്കെയുമൊക്കെ വാങ്ങി റോണ്‍സന്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു

മലയാളികൾക്ക് സുപരിചിതമായ താരമാണ് റോൺസൺ വിൻസെന്റ്. ബി​ഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോ പങ്കുവെച്ചതിനൊപ്പമാണ് നടിയും അവതാരകയുമായ മീര അനിലിനൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ച് താരം പറഞ്ഞത്.മീര അനിലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണ പിറന്നാളാഘോഷവുമായി ഗോവയിലേക്കാണ് നടി പോയത്. അവിടെ വെച്ച് മീരയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റോണ്‍സനും ഭാര്യയും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് മീരയ്ക്ക് ഒരു സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്.

- Advertisement -

‘ഞാന്‍ എപ്പോഴും പറയാറില്ലേ. മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളും സന്തോഷവാന്മാരാകും. ഞങ്ങള്‍ ഇപ്പോള്‍ ഗോവയില്‍ ആണുള്ളത്. അങ്ങനെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഭാര്യക്കൊരു ചെറിയ സര്‍പ്രൈസ് ബെര്‍ത്ത്്‌ഡേ പാര്‍ട്ടി..’ എന്നാണ് ഇതിനെ പറ്റി റോണ്‍സന്‍ പറഞ്ഞിരിക്കുന്നത്. സന്തോഷം പങ്കിടാന്‍ സമയവും കാലവുമൊന്നും നോക്കേണ്ടതില്ലെന്നാണ് റോണ്‍സന്‍ പറയുന്നത്. മീരയും ഭര്‍ത്താവ് വിഷ്ണുവും ബാക്കിയുള്ള സുഹൃത്തുക്കളും എത്തുന്നതിനു മുന്‍പ് തന്നെ കേക്കും ബൊക്കെയുമൊക്കെ വാങ്ങി റോണ്‍സന്‍ അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. സ്ഥലത്തേക്ക് എത്തിയപ്പോള്‍ തന്നെ തന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാനാണെന്ന് മനസിലായ മീര അതീവ സന്തോഷത്തോടെ അകത്തേക്ക് വന്നത്.

അവിടെ കരുതിയിരുന്ന ബൊക്കെ വിഷ്ണു സമ്മാനമായി നല്‍കി. എല്ലാവരും ചേര്‍ന്ന് കേക്കൊക്കെ മുറിച്ച് വളരെ സന്തോഷത്തോട് കൂടിയാണ് പിറന്നാളാഘോഷം പൊടിപൊടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. അതേ സമയം നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ കരയിച്ചു എന്നായിരുന്നു റോണ്‍സന്റെ പോസ്റ്റിന് താഴെ മീര നല്‍കിയ കമന്റ്. അതേ സമയം മീരയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ‘ഹലോ മീര, ഈ സുന്ദരിയെ നേരില്‍കണ്ട് ഒരു അഭിനന്ദനം അറിയിക്കാന്‍ കഴിയാത്തത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരാനഷ്ടമാണ്. എന്താണ് മീരയുടെ സൗന്ദര്യത്തിന്റെ രഹസ്യം?എന്നൊക്കെയാണ് കമന്റ് വന്നിരിക്കുന്നത്.

Anusha

Recent Posts

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

1 hour ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

4 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

6 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

6 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

17 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

18 hours ago