മലയാളികൾക്ക് സുപരിചിതമായ താരമാണ് റോൺസൺ വിൻസെന്റ്. ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോ പങ്കുവെച്ചതിനൊപ്പമാണ് നടിയും അവതാരകയുമായ മീര അനിലിനൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ച് താരം പറഞ്ഞത്.മീര അനിലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണ പിറന്നാളാഘോഷവുമായി ഗോവയിലേക്കാണ് നടി പോയത്. അവിടെ വെച്ച് മീരയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റോണ്‍സനും ഭാര്യയും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് മീരയ്ക്ക് ഒരു സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്.
‘ഞാന്‍ എപ്പോഴും പറയാറില്ലേ. മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളും സന്തോഷവാന്മാരാകും. ഞങ്ങള്‍ ഇപ്പോള്‍ ഗോവയില്‍ ആണുള്ളത്. അങ്ങനെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഭാര്യക്കൊരു ചെറിയ സര്‍പ്രൈസ് ബെര്ത്ത്്ഡേ പാര്‍ട്ടി..’ എന്നാണ് ഇതിനെ പറ്റി റോണ്സന് പറഞ്ഞിരിക്കുന്നത്. സന്തോഷം പങ്കിടാന്‍ സമയവും കാലവുമൊന്നും നോക്കേണ്ടതില്ലെന്നാണ് റോണ്സന് പറയുന്നത്. മീരയും ഭര്‍ത്താവ് വിഷ്ണുവും ബാക്കിയുള്ള സുഹൃത്തുക്കളും എത്തുന്നതിനു മുന്‍പ് തന്നെ കേക്കും ബൊക്കെയുമൊക്കെ വാങ്ങി റോണ്സന് അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. സ്ഥലത്തേക്ക് എത്തിയപ്പോള്‍ തന്നെ തന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാനാണെന്ന് മനസിലായ മീര അതീവ സന്തോഷത്തോടെ അകത്തേക്ക് വന്നത്.
അവിടെ കരുതിയിരുന്ന ബൊക്കെ വിഷ്ണു സമ്മാനമായി നല്കി. എല്ലാവരും ചേര്‍ന്ന് കേക്കൊക്കെ മുറിച്ച് വളരെ സന്തോഷത്തോട് കൂടിയാണ് പിറന്നാളാഘോഷം പൊടിപൊടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. അതേ സമയം നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ കരയിച്ചു എന്നായിരുന്നു റോണ്‍സന്റെ പോസ്റ്റിന് താഴെ മീര നല്കിയ കമന്റ്. അതേ സമയം മീരയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ‘ഹലോ മീര, ഈ സുന്ദരിയെ നേരില്‍കണ്ട് ഒരു അഭിനന്ദനം അറിയിക്കാന്‍ കഴിയാത്തത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരാനഷ്ടമാണ്. എന്താണ് മീരയുടെ സൗന്ദര്യത്തിന്റെ രഹസ്യം?എന്നൊക്കെയാണ് കമന്റ് വന്നിരിക്കുന്നത്.