ടെലിവിഷനില്‍ സജീവമായിരുന്ന താരങ്ങളാണ് റോണ്സണ് വിന്‍സന്റ് ഭാര്യ നീരജയും . റോണ്സണ് പരമ്പരകളില്‍ തിളങ്ങിയപ്പോള്‍ നീരജ ബാലതാരമായി സിനിമകളിലാണ് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് താരം നിരവധി കഥാപത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നന്ദന്, ജഡായുധര്മ്മന് തുടങ്ങിയ കാഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചത്. ഇതിന് മുന്‍പേ സിനിമകളിലും റോണ്സണ് അഭിനയിച്ചിരുന്നു. മിനിസ്ക്രീനില്‍ തിളങ്ങിനില്ക്കവെയായിരുന്നു നടന്റെ വിവാഹം.
വിവാഹ ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളും ഇവര്‍ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ ടാറ്റു അടിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. ഇത്തവണ ഭാര്യ നീരജയും ടാറ്റു ചെയ്തുവെന്ന് നടന് പറഞ്ഞു.
ഒടുവില്‍ വേദന സഹിച്ചു ടാറ്റു ചെയ്യാന്‍ ഭാര്യ സമ്മതിച്ചു. ഒരേയൊരു കണ്ടീഷന്‍. ടാറ്റൂ ചെയ്തെന്നു അറിയാന്‍ പാടില്ല. എപ്പോഴും സാരി ഉടുത്തു നടക്കുന്ന എനിക്ക് ട്രഡീഷണലായ ടാറ്റു വേണം. അങ്ങനെ 3 ടാറ്റൂസിനുള്ള ഡിസൈന്‍ ന്ഹാന് കണ്ടെത്തി. ഇനി ജീവിതത്തില്‍ പൊട്ട് വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെര്‍മനന്റ് പൊട്ട്. ഇനി ജീവിതത്തില്‍ മൈലാഞ്ചി ഇടുകയും വേണ്ട. കൈയില്‍ എപ്പോഴും ടാറ്റു മൈലാഞ്ചി എന്നുമായിരുന്നു റോണ്സണ് കുറിച്ചത്.
കൈയ്യിലും മുഖത്തുമായിരുന്നു നീരജയ്ക്ക് ടാറ്റു ചെയ്തത്. നെറ്റിയില്‍ വലിയൊരു പൊട്ടായി ടാറ്റു ചെയ്തിരുന്നു. മൈലാഞ്ചി ഡിസൈനായാണ് കൈയ്യില്‍ ടാറ്റു ചെയ്തത്. ഷോള്ഡറിലും കൈയ്യിലുമായാണ് റോണ്‍സന്റെ ടാറ്റു. ഒരു കൈയ്യില്‍ പേരും ടാറ്റുവായെഴുതിയിരുന്നു.