ബിഗ് ബോസിലൂടെ അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയവരാണ് റോണ്‍സനും ജാസ്മിനും നിമിഷയും റിയാസും. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഈ സൗഹൃദം മുന്നോട്ടു കൊണ്ടുപോയി ഇവര്‍. ഇടയ്ക്കിടെ സര്‍പ്രൈസുകള്‍ ഒരുക്കിയും ഒത്തുകൂടിയുമെല്ലാം സൗഹൃദം മനോഹരമാക്കി ഈ താരങ്ങള്‍. ബിഗ് ബോസിന് മുമ്പ് തന്നെ ഇതിലെ പലരെയും പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും, ഈ ഷോയില്‍ എത്തിയ ശേഷമാണ് ഇവരെക്കുറിച്ച് പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്.
View this post on Instagram
ഈ അടുത്ത് റിയാസ് റോണ്സണ് എല്ലാം ഒന്നിച്ച് വയനാട്ടിലേക്ക് ട്രിപ്പ് പോയിരുന്നു. ഇവിടെവെച്ച് റോണ്‍സന്റെ പിറന്നാളും ആഘോഷിച്ചു താരങ്ങള്‍. ബിഗ് ബ്രദറിന് പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് നിമിഷ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നീരജയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇത്തവണത്തെ പിറന്നാള്‍ ഒരിക്കലും മറക്കില്ല എന്നാണ് ഇത് കണ്ട് ആരാധകര്‍ പറയുന്നത്.
View this post on Instagram
മൃഗസ്നേഹികളായ നിമിഷയ്ക്കും ജാസ്മിനുമായി നീരജ നല്കിയ സര്‍പ്രൈസ് ഗിഫ്റ്റിന്റെ വീഡിയോയും കഴിഞ്ഞ ദിവസം റോണ്സണ് പങ്കുവച്ചിരുന്നു. ക്യൂട്ടായ രണ്ട് പട്ടിക്കുട്ടികളുടെ പാവയാണ് നീരജ നിമിഷയ്ക്കും ജാസ്മിനും നല്‍കിയത്. ജാസ്മിന്റെ വളര്‍ത്തു നായ സിയാലോയും ഇവര്ക്കൊപ്പമെത്തിയിട്ടുണ്ട്. രസകരമായ വീഡിയോകളും ചിത്രങ്ങളുമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് റോണ്സണ്. വില്ലന്‍ കഥാപാത്രങ്ങളും നായക കഥാപാത്രങ്ങളും ഈ താരം അവതരിപ്പിച്ചു. ബാലതാരമായി സിനിമയില്‍ എത്തിയ നീരജയെയാണ് നടന് വിവാഹം കഴിച്ചത്. ഒരു ഡോക്ടര്‍ കൂടിയാണ് നീരജ.