മലയാളം ബിഗ് ബോസ് സീസണ് ഫോറില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തുപോയത് റോണ്സണ് വിന്‍സെന്റ് ആണ്. വളരെ സന്തോഷവാനായിട്ടാണ് റോണ്സണ് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയത്. മത്സരിക്കാനെത്തിയത് മുതല്‍ തനിക്ക് ഭാര്യയെ മിസ്സ് ചെയ്യുന്നു എന്നും, പുറത്തേക്ക് പോകാന്‍ തോന്നുന്നു എന്നും പലതവണകളിലായി റോണ്സണ് പറഞ്ഞിരുന്നു. മാത്രമല്ല വിന്നര്‍ ആവണം എന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ല ഈ താരം .
ഇപ്പോഴിതാ 95 ദിവസങ്ങള്‍ക്കുശേഷം ഭാര്യയെ കണ്ടതിന്റെ സന്തോഷത്തിലാണ് താരം. ഭാര്യയ്ക്കൊപ്പം ഉള്ള മനോഹരമായ ഫോട്ടോയും ഈ താരം പങ്കുവെച്ചു. ഹൗസില്‍നിന്ന് പുറത്തായെങ്കിലും വീട്ടിലേക്ക് പോയിട്ടില്ല റോണ്സണ്. ഇനി ഗ്രാന്‍ഡ്ഫിനാലെ കഴിഞ്ഞശേഷമേ ജോണ്സണ് മടങ്ങുകയുള്ളൂ. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ മറ്റ് മത്സരാര്‍ത്ഥികളും ഗ്രാന്‍ഡ്ഫിനാലയിലേക്ക് എത്തും. നാട്ടിലേക്ക് പോകാന്‍ പറ്റാത്തതിനാല്‍ ഭാര്യ നീരജ ജോണ്‍സനെ കാണാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ്. ഭാര്യയെ സ്വീകരിക്കല്‍ മുംബൈ വിമാനത്താവളത്തില്‍ പോയതിന്റെയും, ഭാര്യയെ സ്വീകരിച്ചതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് താരം.
തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കാണുന്നതിനാല്‍ വലിയ ത്രില്ലിലായിരുന്നു റോണ്‍സണും. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ ക്വീനിനെ കാണുന്നുവെന്നാണ് വീഡിയോയില്‍ റോണ്സണ് പറയുന്നത്. ഇരുവരുടേയും നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച കണ്ടിരിക്കാന്‍ തന്നെ മനോഹരമായിരുന്നുവെന്നാണ് പ്രേക്ഷകരും വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.
റോണ്സണ് പരമ്പരകളില്‍ തിളങ്ങിയപ്പോള്‍ നീരജ ബാലതാരമായി സിനിമകളിലാണ് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് താരം നിരവധി കഥാപത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നന്ദന്, ജഡായുധര്മ്മന് തുടങ്ങിയ കാഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചത്. ഇതിന് മുന്‍പേ സിനിമകളിലും റോണ്സണ് അഭിനയിച്ചിരുന്നു. മിനിസ്ക്രീനില്‍ തിളങ്ങിനില്ക്കവെയായിരുന്നു നടന്റെ വിവാഹം.