കുതിരപ്പുറത്തേറി പത്താംക്ലാസ് പരീക്ഷയ്ക്കു പോയ കൃഷ്ണക്ക് ഇനി മൈസൂരിൽ കുതിരയോട്ടം പഠിക്കാം

കുതിരപ്പുറത്തേറി പത്താംക്ലാസ് പരീക്ഷയ്ക്കു പോയ മാളക്കാരി കൃഷ്ണയെ തേടി വിശിഷ്ടാതിഥി എത്തി. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. തൃശൂര്‍ മാളയിലെ വീട്ടില്‍ എത്തിയ അദ്ദേഹം രണ്ടു മണിക്കൂറോളം ചെലവഴിച്ചു. പോകാന്‍ നേരം ഒരു ഓഫറും നല്‍കി. ‘മൈസൂരിലുള്ള കുതിരയോട്ട പഠന കേന്ദ്രത്തില്‍ സൗജന്യ പഠനം’. റോഡിലൂടെ കുതിരപ്പുറത്തേറി സ്കൂളില്‍ പോകാന്‍ കൃഷ്ണ കാണിച്ച ആ ധൈര്യത്തെ അഭിനന്ദിക്കാനാണ് ഋഷിരാജ് സിങ് എത്തിയത്. കുതിരയോട്ടം പരിശീലിക്കാനുണ്ടായ സാഹചര്യം ചോദിച്ചറിഞ്ഞ അദ്ധേഹം വീട്ടുകാര്‍ നല്‍കിയ പിന്തുണയേയും അഭിനന്ദിച്ചു.

- Advertisement -

പത്താം ക്ലാസ് പരീക്ഷയ്ക്കു സ്കൂളില്‍ കുതിരപ്പുറത്തു പോകുന്ന പെണ്‍കുട്ടിയുടെ വീഡിയോ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ മേധാവികള്‍ വരെ കൃഷ്ണയെ അഭിനന്ദിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മാള നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണ മാള ഹോളിഗ്രേസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. സ്കൂളില്‍ തന്നെയാണ് കുതിരയോട്ടം പരിശീലിച്ചത്.

കൃഷ്ണയുടെ മാതാപിതാക്കള്‍ ഋഷിരാജ് സിങ്ങിനെ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷ്ണയെ തേടി അഭിനന്ദനപ്രവാഹമാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ അഭിമുഖം, ആര്‍മിയിലേക്ക് ക്ഷണം, രണ്ടു ബാങ്കുകളിലേക്ക് ജോലി.. ഇങ്ങനെ പോകുന്നു ഓഫറുകളുടെ നിര. പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കൃഷ്ണയ്ക്കു തല്‍ക്കാലം കുതിരയോട്ടം പഠിക്കാനുള്ള മോഹം മാത്രം. മറ്റു ഓഫറുകള്‍ പഠന ശേഷം തിരഞ്ഞെടുക്കാമെന്ന തീരുമാനത്തിലാണ് കൃഷ്ണ. ഋഷിരാജ് സിങ്ങിന്റെ ഓഫര്‍ സ്വീകരിച്ച കൃഷ്ണ ഏപ്രില്‍ 28ന് മൈസൂരിലെ കുതിരയോട്ട പഠന കേന്ദ്രത്തില്‍ പരിശീലനം തുടങ്ങാനാണ് തീരുമാനം.

mixindia

Recent Posts

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

10 mins ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

12 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

22 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

22 hours ago