Film News

യഥാർത്ഥത്തിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞോ? സീരിയലിൽ ഇങ്ങനെ ഒരു രംഗം ഇല്ലല്ലോ – സംശയം ഉണർത്തി ഋഷിയുടെയും സൂര്യയുടെയും പുതിയ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഏഷ്യാനെറ്റിൽ ആണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. ഒരുപാട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ കൃഷ്ണകുമാർ സീരിയൽ മേഖലയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത ആയിട്ടായിരുന്നു കൂടെവിടെ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഈ പരമ്പര അറിയപ്പെടുന്നത് ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ പേരിലാണ്. സൂര്യ എന്ന പെൺകുട്ടിയുടെ ജീവിത കഥ ആണ് കൂടെവിടെ പറയുന്നത്. ഋഷി എന്ന കഥാപാത്രമാണ് ഇതിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം.

- Advertisement -

ബിപിൻ എന്ന നടനാണ് ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിത എന്ന നടിയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ജോഡി പൊരുത്തം പ്രേക്ഷകർ ഏറെ പ്രശംസിച്ചത് ആണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇരുവരും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇവർ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഡിബിൻ പങ്കുവെച്ച ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയിരിക്കുന്നത്. ഇവരുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി ആണ് ഇവർ എത്തിയിരിക്കുന്നത്.

ഋഷിയുടെയും സൂര്യയുടേയും വിവാഹത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് പുതിയ അഭ്യൂഹങ്ങൾ തീർക്കുന്നത്. ഉടൻതന്നെ സൂര്യയുമായി ഉള്ള വിവാഹം ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹ വേഷത്തിൽ ആണ് ഇരുവരും നിൽക്കുന്നത്. കേരള സാരിയിലാണ് സൂര്യ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഇതിനുപുറമേ നെറ്റിയിൽ സിന്ദൂരവും ചാർത്തിയാണ് സൂര്യ നിൽക്കുന്നത്. അതുകൊണ്ടുതന്നെ അഭ്യൂഹങ്ങൾ വർധിക്കുകയാണ്. ഇതിന് ഒരു കാരണവുമുണ്ട്.

നിലവിൽ ഇരുവരുടേയും വിവാഹം നടക്കുവാൻ പറ്റിയ സിറ്റുവേഷൻ അല്ല പരമ്പരയിലുള്ളത്. ഇരുവരും ഇപ്പോൾ രണ്ട് ധ്രുവങ്ങളിലാണ്. ഇരുവരെയും തമ്മിൽ ഭിന്നിപ്പിക്കാൻ നിരവധി ആളുകളാണ് അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല ഇവർ ഇതുവരെ പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും യഥാർത്ഥത്തിൽ വിവാഹിതരായിരിക്കുകയാണ് എന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരും ഉണ്ട്. എന്നാൽ സംഗതി അതൊന്നും ആവാൻ അല്ല സാധ്യത. മിക്കവാറും ഇവരിൽ ആരെങ്കിലും ഒരാൾ കാണുന്ന സ്വപ്നം ആയിരിക്കും ഇത്. മുൻപ് അങ്ങനെ സംഭവിച്ചിട്ടുണ്ട്, അതുകൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് ആരാധകർ പറയുന്നത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

3 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

13 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

14 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

14 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

14 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

14 hours ago