മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമി ടോമി. മീശമാധവൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ ആണ് താരം ഗായികയായി അരങ്ങേറുന്നത്. കോട്ടയം പാലാ സ്വദേശിനി ആണ് താരം. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനമായിരുന്നു താരം ആദ്യമായി പാടിയത്. പിന്നീടങ്ങോട്ട് താരം ഒരുപാട് ഗാനങ്ങൾ ആലപിച്ചു. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി താരം സ്വയം എസ്റ്റാബ്ലിഷ് ചെയ്തു.
ഗായിക എന്ന നിലയിൽ താരം മികച്ച സ്വീകരണം ആയിരുന്നു നേടിയത്. നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരിക ആയിട്ടും ജഡ്ജ് ആയിട്ടും താരം പങ്കെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ അഭിനയത്തിലും ഒരു കൈ പരീക്ഷിച്ച താരമാണ് റിമി ടോമി. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയ അത് റിമി ടോമി ആയിരുന്നു. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
കഴിഞ്ഞ മാസം 22ന് ആയിരുന്നു നടിയുടെ പിറന്നാൾ. അന്ന് സുഹൃത്തുക്കൾ നൽകിയ കിടിലൻ സർപ്രൈസ് വീഡിയോ പങ്കുവെക്കുകയാണ് താരമിപ്പോൾ. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന്. ഈ ചാനൽ വഴി തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുഹൃത്തുക്കളാണ് കിടിലൻ ബർത്ത് ഡേ സർപ്രൈസ് നൽകിയത്. സുഹൃത്തുക്കളായ ഷിയാസ്, സ്വാസിക, മുന്ന എന്നിവർ ചേർന്നാണ് കിടിലൻ സർപ്രൈസ് നൽകിയത്.
ഒരുപാട് കളിയും തമാശകളും പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തുകൊണ്ടാണ് പിറന്നാൾ ഇവരെല്ലാം ആഘോഷമാക്കിയത്. ഇതിനു ശേഷമായിരുന്നു സുഹൃത്തുക്കളെല്ലാം മടങ്ങിയത്. ഒരുപാട് കാലത്തിനു ശേഷം ആയിരുന്നു ഇങ്ങനെ ഒരു ഗെറ്റുഗദർ എന്നാണ് ഇവർ പറയുന്നത്. ഈ ഗ്രൂപ്പിൽ സുചിത്ര കൂടി ഉണ്ട് എന്നാണ് റിമിടോമി പറയുന്നത്. ഇങ്ങനെ ഒരു കിടിലൻ സർപ്രൈസ് പ്രതീക്ഷിച്ചില്ല എന്നാണ് താരം പറയുന്നത്. ഇത്രയും കിടിലൻ സർപ്രൈസ് നൽകിയ എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു. അതേസമയം പാലായിലെ മരിയ സദനത്തിലായിരുന്നു താരം പിറന്നാൾദിനം ചിലവഴിച്ചത്. ഇതിൻറെ വീഡിയോ താര നേരത്തെതന്നെ പങ്കുവെച്ചിരുന്നു.