നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പിന്തുണയുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. ആദ്യമായിട്ടാണ് മലയാള സിനിമയിൽ നിന്നും ഒരു താരം നടി പരസ്യ പിന്തുണയുമായി എത്തുന്നത്. നടിയെ പിന്തുണച്ചുകൊണ്ടുള്ള ഒരു പ്രസ്താവന താരം സ്വന്തം പേജിൽ പങ്കുവെച്ചിട്ടുണ്ട്. വിമൻ ഇൻ സിനിമ കലക്ടീവിൻറെ പ്രസ്താവനയാണ് ഇത്.
സാമൂഹ്യ മാധ്യമങ്ങളിൽ വിജയ് ബാബുവിനെതിരെ പ്രചരിച്ച പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ഊള ബാബു. ഊള ബാബു അതിജീവിതയോട് വ്യക്തിത്വ ശുദ്ധി സർട്ടിഫിക്കറ്റ് ആവശ്യപ്പെടും. ഉള്ള ബാബുവിനെ പോലെ ആവരുത്. താരം കുറിച്ചത് ഇങ്ങനെ. ഊള ബാബുവിനെ പോലെ ആകരുത് എന്ന തലക്കെട്ടോടെ നിരവധി നിയമങ്ങൾ വിജയ് ബാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസം പോലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടു പേരുടെ മൊഴിയും പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി സാധൂകരിക്കും വിധം നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ചില ഫ്ളാറ്റുകളിലും വീടുകളിലും എല്ലാം പോലീസ് കഴിഞ്ഞദിവസം റെയ്ഡുകളും നടത്തി.
ഇതിനിടയിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും എന്നാണ് സൂചന. പുതിയ ചിത്രത്തിൽ അവസരം നൽകാത്തതിൽ ആണ് പരാതി എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പോലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണെന്നും വിജയ് ബാബു ആരോപിക്കുന്നു.