മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. ഇതിനു ശേഷം താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. പ്രശസ്ത സംവിധായകനായ ആഷിക്ക് അബുവാണ് റീമയുടെ ഭർത്താവ്. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് റീമ.
തൻറെ വിശേഷങ്ങളും, ചിത്രങ്ങളും, ഒപ്പം നിലപാടുകളും എല്ലാം താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധനേടിയ നടിയാണ് റീമ. ചിലപ്പോഴൊക്കെ വ്യാപക വിമർശനത്തിനും താരം ഇരയാകാറുണ്ട്. എന്നാലും തൻറെ നിലപാടുകൾ തുറന്നുപറയാൻ റീമ ഒരിക്കലും മടി കാണിക്കാറില്ല. ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കൊക്കെ പങ്കുവയ്ക്കാറുണ്ട്.
താരമിപ്പോൾ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് റീമക്ക് ആശംസകളുമായി എത്തുന്നത്. സുന്ദരിക്ക് പിറന്നാളാശംസകൾ എന്നാണ് മഞ്ജുവാര്യർ കുറിച്ചത്. യാത്രയെ പ്രണയിക്കുന്നവൾക്ക് ജന്മദിനാശംസകൾ എന്ന് ഗീതു മോഹൻദാസും കുറിച്ചു. പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ എന്നാണ് പാർവതി കുറിച്ചത്.
പ്രണയത്തിന് പിറന്നാളാശംസകൾ ഏത് ആഷിക് അബുവും കുറിച്ചു. നിരവധി പേരാണ് താരത്തെ ഇപ്പോഴും ആശംസകൾ കൊണ്ട് മൂടുന്നത്. ഒരു നടി എന്നതിലുപരി ക്യാമറയ്ക്ക് പിന്നിലും താരം ശ്രദ്ധേയമായ ജോലികൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലയാളത്തിൽ സജീവമാണ് താരം.
View this post on Instagram