കേരളത്തിലേക്ക് ബുറേവി ചുഴലിക്കാറ്റ് എത്തിയതും അപകടം ഒഴിവായി അത് അറബിക്കടലിലേക്ക് പതിച്ചതും ആശ്വാസം നല്കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും കാറ്റിനെ തുടര്‍ന്നുണ്ടായ ചര്ച്ചകളണ് കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ചുഴലിക്കാറ്റ് വന്നതിന് പിന്നാലെ നടി രേവതി സമ്പത്ത് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഹൂ ഈസ് പത്മനാഭന് എന്ന ചോദ്യത്തോടെ താരം പങ്കുവച്ച കുറിപ്പിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണരൂപം:-
അനന്തപദ്മനാഭന് കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര് കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.
ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല. ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും.
പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല.
എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്ട് ഏല്‍പ്പിക്കുന്നത്. ഈ പദ്മനാഭന് കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കമ്പളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ!
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബുറൈവി ചുഴലിക്കാറ്റ് വീശില എന്ന തരത്തിലെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം അവിടെ ഉള്ളത് കൊണ്ടാണ് അങ്ങോട്ടേക്ക് ബുറൈവി വരില്ല എന്നാണ് ആളുകള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.
ഇങ്ങനെ പ്രചാരണം നടത്തിയവരെ പരസ്യമായി പരിഹസിച്ചുകൊണ്ടുള്ള രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രേവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളും എത്തിയതോടെ വിഷയം ഒന്നുകൂടി കൊഴുക്കുകയാണ്.