ജാസ്മിൻ ജാഫറെ കുറിച്ച് റെസ്മിൻ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,’ജാസ്മിൻ ഗബ്രി എന്ന് പറഞ്ഞ് നിൽക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കട്ടെയെന്ന് തോന്നിയിരുന്നു. അവൾ ഗബ്രിയുടെ മാലപിടിക്കുന്നു ഗബ്രിയോട് സംസാരിക്കുന്നു എന്നതൊക്കെ ഗെയിമിന്റെ ഇടയിൽ അല്ല. അവളുടെ പേഴ്സണൽ സ്പേസിലാണ്. പക്ഷെ ചില സമയങ്ങളിൽ അവൾ അവളായി നിന്നൂടെയെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഫോട്ടോയൊന്നും എടുത്ത് മാറ്റാൻ എനിക്ക് തോന്നിയില്ല. അവളുടെ ഫാമിലി വന്ന് ഫോട്ടോ എടുത്ത് മാറ്റിയപ്പോൾ ഞാൻ ഒകെയായിരുന്നു. കാണുന്നവർക്ക് പ്രശ്നം ഉണ്ടാകില്ല. അനുഭവിക്കുന്നവർക്കെ പ്രശ്നം ഉണ്ടാകുകയുള്ളൂ. ഞാനുമായും അതിനിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതും ശരിയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവൾക്ക് ആശ്വാസം ഗബ്രിയുടെ ഫോട്ടോ നോക്കി നിക്കുന്നതൊക്കെ തന്നെയായിരിക്കും . പക്ഷെ അതൊരു ഗെയിം ചെയ്ഞ്ചിങ് ആയിട്ടൊന്നും തോന്നിയിട്ടില്ല.
ഹൈജീൻ പ്രശ്നമൊന്നും അവിടെയില്ല. ജാസ്മിൻ തുമ്മിയ സംഭവം ശരിയല്ല. അവൾ ആ ചായ മാറ്റ് വെയ്ക്കണമായിരുന്നു. അതിനപ്പുറത്തേക്ക് അവിടെയൊരു വൃത്തിപ്രശ്നങ്ങളൊന്നും ഇല്ല. ജാസ്മിന് ശ്രദ്ധക്കുറവും മടിയുമുള്ള കൂട്ടത്തിലാണ്. അതുകൊണ്ടാണ് അവൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നത്. ടാസ്കിലൊക്കെ ജാസ്മിൻ നല്ല ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്ത സമയങ്ങളിൽ അവൾക്ക് ശ്രദ്ധക്കുറവുണ്ട്. സ്വന്തം കാര്യങ്ങൾ ആരും മനപ്പൂർവ്വം നെഗറ്റീവ് ആക്കിലല്ലോ.ബിഗ് ബോസിൽ ഏറ്റവും നന്നായി ഗെയിം മനസിലാക്കി കളിച്ചിരുന്ന വ്യക്തി ഗബ്രിയായിരുന്നു. ഗബ്രി പുറത്താകാൻ കാരണം ഒരിക്കലും മോശം ഗെയിമർ ആയത് കൊണ്ടല്ല. ജാസ്മിൻ-ഗബ്രി കൂട്ടുകെട്ട് അടക്കമുള്ള വിഷയങ്ങളെ തുടർന്നാകാം. ഗബ്രിയും ജാസ്മിനും തനിച്ചാണ് മത്സരിച്ചിരുന്നതെങ്കിൽ ഗംഭീര അടി നടന്നേനെ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…