ശ്രുതി സിത്താര മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യമത്സരത്തില്‍ പട്ടം നേടിയെടുത്ത സന്തോഷം പ്രേക്ഷകര്‍ എല്ലാം അറിഞ്ഞു കാണുമല്ലോ. നിരവധി പേരാണ് ശ്രുതിക്ക് ആശംസ അറിയിച്ച് എത്തുന്നത്. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജുവഴിയും ശ്രുതിക്കുള്ള ആശംസകള്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പങ്കിട്ട ഒരു പോസ്റ്റാണ് വൈറാലായി മാറുന്നത്.
പറയാന്‍ വൈകിയോ എന്നറിയില്ല എങ്കിലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം എന്ന ലേബല്‍ ആയിരുന്നു ഞങ്ങള്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക്. എന്നാല്‍ കാലങ്ങള്‍ മാറി ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ ഇവിടെ വന്നു ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവിടെ പലരും തയ്യാറായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിറ്റിയിലെ ഒരു കുട്ടിയുടെ ഒരു പ്രശ്നവുമായി ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ കഥയാകെ മാറി അവിടുത്തെ സ്വീകരണം കണ്ടു അത്ഭുതപ്പെടേണ്ടി വന്നു ആ മാറ്റങ്ങള്‍ മനസ്സില്‍ സന്തോഷം ഉളവാക്കുന്നത് ആയിരുന്നു. എന്നാല്‍ ഇതേ കേസുമായി മറ്റൊരു പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത് വീണ്ടും പരിഹാസ വാക്കുകളായിരുന്നു എന്ന് മാറും എന്ന് മാറും എന്നു മാറും എന്ന ചിന്തയില്‍ പലപ്പോഴും ഇവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ഞങ്ങള്‍.
ഇന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ശ്രുതി സിത്താര ലോക സൗന്ദര്യ പട്ടം നേടിയ വന്നിരിക്കുകയാണ് ഒരുപാട് അഭിമാനവും സന്തോഷവും പ്രതീക്ഷകളുമാണ് ശ്രുതിയുടെ ഈ പോരാട്ടത്തിന് അവളോടൊപ്പം നിന്ന് ഒരുപാട് വ്യക്തികളുണ്ട് അവള് കിരീടം ചൂടണമെന്ന് അതിയായ ആഗ്രഹിച്ചിരുന്ന വ്യക്തി ഇനീഭൂമിയിലില്ല. അതൊരു വേദനയായി എന്ന് നിലനില്ക്കും.
കേരള പോലീസിന്റെ ഈ അഭിനന്ദന വാക്കുകള്‍ ഞങ്ങള്‍ക്ക് മുന്നോട്ട് കുടിക്കാനുള്ള ഒരു പ്രചോദനമായി കരുതട്ടെ ഭാവിയില്‍ ഞങ്ങള്‍ക്ക് മേലുള്ള കുതിര കയറ്റത്തിന് ഒര് അയവു വരുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ. വരും തലമുറകളിലെ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് ശ്രുതിയുടെ ഈ നേട്ടം ഒരു പ്രചോദനമാകട്ടെ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ നിനക്കും നമ്മുടെ കമ്മ്യൂണിറ്റികള്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ലവ് യൂ. എന്നാണ് രഞ്ജു കുറിച്ചത്.